0%

Chapter Title : അവൾ 1 [Locky]

Author : Locky Read All Parts 43.3K

വണ്ടി ഇല്ലാത്തതുകൊണ്ട് അവൾക് തീർച്ചയായും പോകാൻ വൈകിട്ട് വരെ അവിടെ നീക്കണമായിരുന്നു. വീട്ടിൽ അമ്മ മാത്രം

ഉള്ള അവൾ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഓട്ടോ വല്ലതും വിളിച്ചു വരാൻ അമ്മ പറഞ്ഞെങ്കിലും അവൾ സ്കൂൾ ഇൽ ഇരുന്നോളാം വൈകിട്ട് ബസ് ഇൽ വരാം എന്ന് പറഞ്ഞു.

കാരണം എവിടേലും പോകാം എന്ന് ഞങ്ങൾ ആദ്യമേ പ്ലാൻ ഇട്ടിരുന്നു. അങ്ങനെ അടുത്ത ഉള്ള കടയിൽ പോയ് മന്തി കഴിക്കാം എന്ന് ഉറപ്പിച്ചു.

കുറെ നേരം ഒരുമിച്ച് നടക്കാം എന്നുവെച്ചു ഞങ്ങൾ 1 km നടന്നു തന്നെ പോയി.

കോർണറിലുള്ള ഫാമിലി ടേബിളിൽ പോയി ഇരുന്നു. ഒരു 26,27 വയസ് തോന്നിക്കുന്ന ഒരു ചേട്ടൻ പെട്ടന്നങ്ങോട്ടു വന്നു.

ചേട്ടൻ : ഇത് ഫാമിലി ടേബിലാണ് നിങ്ങൾ ആ ഓപ്പൺ ടേബിളിലേക്കു മാറണം

ഞാൻ : ചേട്ടാ ഞങ്ങൾ എവടെ ഇരുന്നോളാം, ഇവിടിപ്പോ വേറെ ഫാമിലി ഒന്നും ഇല്ലാലോ...

ചേട്ടൻ : നിങ്ങൾ ഇവിടെ ഇരിക്കുന്നോണ്ട് ഒന്നുമില്ല, നിന്റെയൊക്കെ പ്രായം കഴിഞ്ഞ് തന്നെയാ ഞാനും ഇങ്ങോട്ടു വന്നേ കേട്ടോടാ മോനെ..

കുറച്ചു നേരം ഞാൻ ഒന്നും മിണ്ടിയില്ല, അയാളുടെ മുഖത്തോട്ടു മാത്രം ഒന്നുനോക്കി. പുള്ളി അപ്പോളും ഒന്നും മിണ്ടിയില്ല

ഞാൻ : ചേട്ടാ പ്ലീസ് വല്ലപ്പോഴും മാത്രമേ എങ്ങനെ ഒരുമിച്ച് ഇരിക്കാൻ ഒരു അവസരം കിട്ടുള്ളു, എന്തെങ്കിലും ചെയ്യാൻ പറ്റുവോ...

എന്റെ സംസാരം കൊണ്ടാണോ അതോ വേറെ എന്തെങ്കിലും ഓർത്തു ആണോന്നറിയില്ല പുള്ളി വേറെ ഒന്നും പറഞ്ഞില്ല കുറച്ചു നേരം

ചേട്ടൻ : ശരി എന്താ വേണ്ടത് കഴിക്കാൻ...

ഞാൻ

💬 Comments

View all comments