Chapter Title : അവൾ എന്റെ കാമുകി 2 [Sulthan]
ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. എന്നിട്ട് അവളുടെ കൂടെ കുറെ നേരം ബീച്ചിൽ കൂടി നടന്നതിനു ശേഷം വീട്ടിലേക്ക് പോയി. വീട്ടിലെത്തുന്നത് വരെ അവൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ഞാൻ എല്ലാം കേൾക്കുന്നുണ്ട്. പക്ഷെ ഒന്നിനും മറുപടി പറയാൻ പറ്റുന്നില്ല. പാതി ഇവിടെയും പാതി അവിടെയുമാണ്. അവളുടെ വീട്ടിലെത്തി അവൾ ഇറങ്ങി വാതിൽ ചേർത്തടച്ചുകൊണ്ട് അവൾ പറഞ്ഞു,
: എനിക്ക് അവളെ ഒന്നു കാണിച്ചു തരണേ.
: എന്തിനാ.
: നിന്റെ മനസ്സിൽ കേറാൻ മാത്രം അത്രയും സുന്ദരിയാണോ എന്നറിയാനാ.
: നിന്നെ അവൾക്ക് നേരിട്ട് പരിചപെടുത്താം അത് പോരെ.
: അത് മതി. പിന്നെ ഒരു കാര്യം,ഇത്രയും ഇഷ്ട്ടം മനസ്സിൽ കൊണ്ട് നടക്കാതെ അവളോട് തുറന്നു പറഞ്ഞേക്ക് ചിലപ്പോൾ വേറെ ആരെങ്കിലും കൊത്തിയാലോ.
: ഓ. ശരി കൊച്ചമ്മേ.
ഇതും പറഞ്ഞ് ഞാൻ വണ്ടിയെടുത്തു കൊണ്ട് പോയി. വീട്ടിലേക്ക് പോകുന്ന വഴിക്കാണ് കണ്ടത് മുത്തു തിരിച്ചു വന്നിട്ടുണ്ട്. മുത്തു എന്നു പറഞ്ഞാൽ കഥയാശൻ എന്നൊക്കെ ഞങ്ങൾ വിളിക്കും. ചെറുപ്പത്തിൽ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട് പുള്ളിടടുത്തു നിന്ന്. നാടോടിയാണ് എവിടെന്നു വന്നു ഇടക്ക് ഇടക്ക് എങ്ങോട്ടാ പോകുന്നത് എന്നൊന്നും ആർക്കും അറിയില്ല. പൊതുവെ നാട്ടുകാർക്കിടയിൽ ഒരു സംസാരം ഉണ്ട്. എന്താന്ന് വച്ചാൽ ഹിമാലയത്തിൽ തപസു ചെയ്യുന്ന എന്തെങ്കിലും സന്യാസി ആയിരിക്കും എന്നാണ്. കാരണം പുള്ളിടെ കോലം തന്നെയാണ്. നീണ്ട താടിയും മുടിയും കാവി വസ്ത്രവും എല്ലാം കൊണ്ടും അങ്ങനെയേ തോന്നു. ഇപ്പോൾ വന്നിരിക്കുന്നതും അതേ രൂപത്തിൽ തന്നെയാണ്.
ഞാൻ വിഷയത്തിൽ നിന്ന് തെന്നി മാറിയോ എന്നൊരു സംശയം. ഞാൻ
💬 Comments
View all comments