Chapter Title : അവൾ എന്റെ കാമുകി [Sulthan]
കണ്ടല്ലോ.ആരാടാ അത്. മുഖം ശെരിക്കും കാണാൻ പറ്റീല.
കേട്ടത് ശെരിയാണോ എന്ന ഭാവത്തിൽ രാമേട്ടൻ എന്നെ നോക്കി.
: അവൾ എന്റെ കൂടെ പഠിച്ചതാ. അവളുടെ വീട് ഇവിടെ അടുത്താ അത് കൊണ്ട് അവളെ കൂട്ടിട്ട് വന്നതാ. വേറെ ഒന്നുമില്ല.
: ആ ഇരിപ്പ് കണ്ടിട്ട് എനിക്ക് ഇവന്റെ കാമുകിയാണോന്ന സംശയം. എന്തായാലും ഇവനെ ഒന്ന് ശ്രദ്ധിക്കണം.
ഇതും പറഞ്ഞ് ഉഷേച്ചി കേറിപ്പോയി.
രാമേട്ടൻ എന്നോട്
: നല്ല കൊച്ചാണെങ്കിൽ നോക്കിക്കോടാ. സമയമാകുമ്പോൾ പിടിച്ചു കെട്ടിക്കാം.
: ഒന്ന് പോ രാമേട്ടാ വെറുതെ.
: വെറുതെ ഒന്നുമല്ല നീ ആലോചിക്ക്. ഞാൻ എന്തായാലും പോകുവാ.
രാമേട്ടൻ പോയതിനു ശേഷം അടുക്കളയിലേക്ക് പോയി.പക്ഷെ അടുക്കളയിൽ ഉഷേച്ചി ഇല്ലായിരുന്നു. പിന്നീട് ഉഷേച്ചിയുടെ റൂമിൽ പോയി നോക്കി. ബാത്‌റൂമിൽ ശബ്‌ദം കേൾക്കാം. ഞാൻ ഒന്ന് വിളിച്ചു നോക്കി.
ബാത്‌റൂമിൽ നിന്നും ഉഷേച്ചി,
: എന്താടാ വിശക്കുന്നുണ്ടോ?
: ഏയ് ഇല്ല വെറുതെ വന്നതാ.
: ഞാൻ ഇപ്പൊ വരാടാ ഞാൻ കുളിച്ചു കഴിഞ്ഞു.
ഞാൻ റൂമിൽ നിന്നും ഇറങ്ങി വന്നു. മിക്ക ദിവസവും ഞാനും ഉഷേച്ചിയും മാത്രമാണ് രാത്രിയിൽ വീട്ടിൽ ഉണ്ടാകുന്നത്. ബാക്കി എല്ലാവരും വൈകുന്നേരം വീട്ടിലേക്ക് പോകും.പുറത്തിരുന്നു മാളൂന് ഒരു ഹായ് അയച്ചു.കുറച്ചു കഴിഞ്ഞു അവൾ എനിക്ക് റിപ്ലെ തന്നു. എന്താ പരുപാടി പഠിക്കാനൊന്നും ഇല്ലെന്ന്.ഞാൻ പിന്നെ പരീക്ഷ സമയത്ത് മാത്രം പഠിക്കുന്ന ഒരു ആളാണ്. അത് കൊണ്ട് മിക്ക പരീക്ഷക്കും വൃത്തിയായി പൊട്ടാറുണ്ട്. പ്ലസ് ടു കഷ്ടിച്ചാണ് പാസായത്. ഇതെല്ലാം അവളോട് പറഞ്ഞു.അവൾ ഞാനും ഏകദേശം ഇതുപോലെ ആണ്
💬 Comments
View all comments