0%

Chapter Title : അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 851

അന്ത്യശാസനവും കൊടുത്ത് , കഴിഞ്ഞ ദിവസങ്ങളിൽ പേര് ചോദിക്കാനും മറ്റും മാറി തന്നിരുന്നു രഘു സാർ .

മനോജ് അകത്തേക്ക് കയറിയതെ കണ്ടു രണ്ടാമത്തെ ബെഞ്ചിലിരുന്ന് എന്തോ നോട്ടെഴുതുന്ന പെൺകുട്ടിയെ .

"" ഹാലോ ""' ഡെസ്കിൽ തട്ടിയപ്പോൾ ആണ് രുഗ്മിണി കണ്ണുയർത്തിയത് .അവൾ എഴുന്നേറ്റു . ക്‌ളാസ് തുടങ്ങിയതിനു ശേഷമാണ് അവൾ വന്നതെന്നതിനാൽ ക്‌ളാസ്സിലെ മറ്റുള്ളവരും അവളെ പരിചയപ്പെടാൻ കാത്തിരിക്കുകയാണ്

"' എന്താടോ തന്റെ പേര് ? ""'

"' രുഗ്മിണി ... രുഗ്മിണി വാസുദേവൻ "' അവൾ മനോജിന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു ..

"' വീട് ചോദിക്കട"'

"' അച്ഛന്റെ പേര് "'

""അമ്മേടെ പേര് "'

"'വീട്ടിലാരൊക്കെയുണ്ടെന്ന് ചോദിക്കട ""' പുറകിൽ നിന്നും കുശുകുശുക്കൽ തുടർന്നു

"' അച്ഛൻ വാസുദേവൻ ചന്തയിൽ ചുമട്ടു തൊഴിലാളി ആയിരുന്നു . അമ്മ യശോദ . രണ്ടുപേരും ഇപ്പോൾ ഇല്ല . ഗാന്ധിനഗർ കോളനിയിലാണ് താമസം . കൂടെ ഒരു ചേച്ചിയുണ്ട് . പേര് രാഗിണി "" രുഗ്മിണി എല്ലാവരെയും മാറി മാറി നോക്കി പറഞ്ഞു .

"" ഇനിയൊന്നും അറിയാനില്ലല്ലോ ... അപ്പോൾ മക്കള് ചെല്ല് ... കൂടുതൽ അറിയണേൽ എന്നോട് ചോദിച്ചാൽ മതി ..ഇവളുടെ ലോക്കൽ ഗാർഡിയൻ ഞാനാ ""' രഘു സാർ അവരുടെ പിന്നിലേക്ക് വന്നു

"' പോകാം ..പോകാടാ "' രഘുസാറാണ്‌ ലോക്കൽ ഗാർഡിയൻ എന്നറിഞ്ഞതും മനോജിന്റെ കയ്യിൽ പിടിച്ചു വലിച്ചു

"' കൊള്ളാം കേട്ടോ നിന്റെ വേഷം "" മനോജ് രുഗ്മിണിയുടെ അടുത്ത് പതിയെ പറഞ്ഞു

"' താങ്ക്യൂ

💬 Comments

View all comments