0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]

Author : Devil With a Heart Read All Parts 947

തോളിലേക്ക് മുഖം ചേർത്തപ്പോളവൾ അവളുടെ ശരീരം എന്നിലേക്ക് പൂർണമായി ചേർത്തിരുന്നു..ആ മുഖത്ത് വിഷമം ഇരട്ടിച്ചത് ഞാൻ കണ്ടു..

അവൾ വീണ്ടും നേർത്ത സ്വരത്തിൽ പറഞ്ഞു തുടങ്ങി

".......നിന്നെ നഷ്ടപ്പെടുമെന്നൊരു ഭയം..ആരോ എന്‍റെയുള്ളിൽനിന്നങ്ങനെ വിളിച്ചു പറയുമ്പോലെയൊക്കെ തൊന്നുണു...എനിക്ക് പറ്റില്ലഭീ നീയല്ലാതെ എന്നെ വിട്ട് പോവല്ലേടാ…"ഇടറുന്ന സ്വരത്തിലവൾ പറഞ്ഞിട്ട് എന്നെ ഒന്നൂടെ മുറുകെ കെട്ടിപിടിച്ചു

എന്തോ അവളെ നന്നായി തന്നെ ആ തോന്നലുകൾ വേദനിപ്പിച്ചിരുന്നു എന്ന് മനസ്സിലായി.. എന്‍റെയും ഉള്ളൊന്നു പിടഞ്ഞു... ഞാന്‍ പോലുമറിയാതെയെന്‍റെ കണ്ണീര്‍ പൊടിഞ്ഞിരുന്നു ...ആര്‍ക്കും വിട്ടുകൊടുക്കില്ല ഞാനിവളെ...

"ശ്രീ..ദേ ഇങ്ങോട്ട് എന്നെ നോക്കിക്കേ.."ഞാനവളുടെ തലയിൽ ചെറുതായി തട്ടിക്കൊണ്ടു പറഞ്ഞപ്പോളവൾ നിറഞ്ഞു തുളുമ്പിയിരുന്ന മഷിയെഴുതാത്തയാ മാന്‍പേട കണ്ണുകൾ കൊണ്ടെന്നെ നോക്കി.

".. ഇത്രനാളും നമ്മളൊരുമിച്ച് ഉണ്ടായിരുന്നില്ലേ..ദ ഇപ്പൊ മനസ്സ് തുറന്നെല്ലാം പറഞ്ഞില്ലേ....ഇനി നിന്‍റെ മനസ്സിലിരുന്നു എന്നെ നഷ്ടപ്പെടുമെന്ന് പറയുന്ന തെണ്ടിയോട് പറ ഇത്രേം വരെ എത്തിയെങ്കിൽ ഇനിയൊരുമിച്ച് ജീവിക്കാനും ഞങ്ങൾക്കറിയാമെന്ന്.. " അങ്ങനെയവളുടെയാ മൂഡ് മാറ്റാൻ ഞാൻ പറഞ്ഞു അതേക്കുകയും ചെയ്തു

എന്നെ നോക്കിയിരുന്നവൾ മുഖത്തിനടുത്തേക്ക് വന്നെത്തിയെന്‍റെ ചുണ്ടിലൊരു മുത്തം തന്നിട്ട് വീണ്ടും നെഞ്ചിലേക്ക് തന്നെ ചായ്ഞ്ഞു..

എന്‍റെ നെഞ്ചിലെ ചൂടിൽ ചുരുണ്ടുകൂടാൻ ഇത്രയും ആഗ്രഹം അവൾക്കുണ്ടായിരുന്നെന്ന് അറിഞ്ഞതെന്നെ ചെറുതായി അത്ഭുതപ്പെടുത്തിയിരുന്നു

കതക് അടച്ചിരുന്നതിനാലും ജാനിയമ്മ ഒരുങ്ങുന്ന തിരക്കിലായതിനാലും ഞാൻ പതിയെ അവളെയുംകൊണ്ട് ബെഡിലേക്ക് വീണു…

ഇനിയീ പെണ്ണിന്റെ കഴുത്തിലൊരു താലിച്ചരട് മാത്രം ...ആരെയും ഭയക്കാതെ ഒളിക്കാതെയിങ്ങനെ സ്നേഹിക്കാൻ..മനസ്സിലോർത്തുകൊണ്ട് അവളെ നെഞ്ചിലേറ്റി കിടന്നു...

.

.

.

.

ക്ലോക്കിൽ സമയം നീങ്ങിക്കൊണ്ടിരുന്നു…

എന്നില്‍ ചേര്‍ന്നവൾ ഉറങ്ങി കിടക്കുന്നത് കാണുമ്പോ തന്നെയൊരു സുഖമാണ്....ഇനിയും റൂമിലിങ്ങനെ കിടന്നാൽ ജാനിയമ്മക്ക്

💬 Comments

View all comments