0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]

Author : Devil With a Heart Read All Parts 949

തന്നെ വിളിച്ചു പറഞ്ഞു

പിന്നെയവളെയും കുത്തിപ്പൊക്കി താഴേക്ക് ചെന്നപ്പോ ജാനിയമ്മ അവരുടെ മുറിയിൽ നിന്ന് ഒരുങ്ങിയറങ്ങി വന്നു നേവി ബ്ലൂ കളറിലെ സിൽക്ക് ബ്ലെൻഡ് സാരിയായിരുന്നു വേഷം ..ജാനിയമ്മയെ ആ വേഷത്തിൽ കാണാൻ നല്ല ഭംഗി തോന്നി..

ശ്രീയുടെ തോളിൽ കൈയ്യിട്ട് നിന്ന ഞാൻ ഒരു നിമിഷം ജാനിയമ്മയുടെയും ശ്രീയെയും മാറി മാറി നോക്കി...ജാനിയമ്മ കുറച്ചൊന്ന് ഒരുങ്ങിയപ്പോ ശ്രീ തന്നെ ആണെന്ന് തോന്നിപ്പോവുന്നത്രയും രൂപ സാദൃശ്യം..

ഞാൻ രണ്ടുപേരെയും മാറി മാറി നോക്കുന്ന കണ്ട് ശ്രീ ചോദ്യ ഭാവത്തിൽ എന്നെ നോക്കി

ഞാനതിന് മറുപടിയായി "ഇതെന്തോന്ന ഫോട്ടോകോപി എടുത്ത് വെച്ചേക്കുന്നോ..?"

"നീയിത് എത്രാമത്തെ തവണയ ഇത് പറയണെന്ന് വല്ല ഐഡിയയുമുണ്ടോ??" അതുപറഞ്ഞവൾ ചിരിച്ചു….ശെരിയാണ് ഞാൻ മിക്കപ്പോഴും പറയുന്ന കാര്യമാണത്..കാരണം നമ്മളീ സിനിമയിലൊക്കെയെ മാത്രം കണ്ടിട്ടുള്ള ഏർപ്പാടാണ് അച്ഛനും മോനുമൊക്കെ ഒരേപോലെ ഇരിക്കുന്നത് പക്ഷെ യാഥാർഥ്യത്തിൽ എത്രയൊക്കെ മുഖസാദൃശ്യം ഉണ്ടെന്ന് പറഞ്ഞാലും വെത്യാസങ്ങൾ ഒരുപാട് പറയാൻ ഉണ്ടാവും..പക്ഷെ ശ്രീയുടെയും ജനിയമ്മയുടെയും കാര്യമെടുത്താൽ അവർ രണ്ടുപേർക്കും ഭയങ്കര മുഖസാദൃശ്യമാണ്..അതെന്നെ ആശ്‌ചര്യപ്പെടുത്തിയിട്ടുണ്ട്

.

.

"നീ അങ്ങനെ അന്ധാളിക്കുവൊന്നും വേണ്ട രാജീവേട്ടനും നീ ഇപ്പോഴുള്ള അതേ രൂപമായിരുന്നു പണ്ട്…"അവളും ഞാനും സംസാരിക്കുന്നത് കേട്ടുകൊണ്ട് നിന്ന ജാനിയമ്മ അടുത്തൊരു മുറിയിലേക്ക് നടക്കും വഴിയത് പറഞ്ഞു.

ശെരിയാണ് അച്ഛന്‍റെ പഴയൊരു ഫോട്ടോ വീട്ടിലിരിപ്പുണ്ട് അച്ഛനും കൃഷ്ണൻ ചാച്ചനും..(ശ്രീയുടെ അച്ഛനെ ഞാൻ ചാച്ചാ എന്നാണ് വിളിക്കാറ് അച്ഛന്‍റെ സ്ഥാനം കൊടുക്കുന്നത് കൊണ്ട് തന്നെ ഞാൻ ചാച്ചാ എന്ന് വിളിക്കുന്നതാണ് പുള്ളിക്കാരനും ഇഷ്ടം)..ഒരുമിച്ച് നിക്കുന്നൊരു ഫോട്ടോ അതിൽ അച്ഛന് ഇപ്പോഴത്തെ എന്‍റെ അതേ മുഖച്ഛായ ആണെന്നാണ് എല്ലാരും

💬 Comments

View all comments