0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 4 [Devil With a Heart]

Author : Devil With a Heart Read All Parts 1.4K

പോയി റെസ്റ്റ് അത്യാവശ്യമാണെന്ന് ഡോക്ടറിന്റെ നിർദ്ദേശം കർശനമായിരുന്നു…

ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി..ശ്രീയെന്റെ ഭാര്യയെ പോലെയായെന്ന് വേണമെങ്കിൽ പറയാം...അതതേപടി അംഗീകരിച്ചത് പോലെയായിരുന്നു ബാക്കിയുള്ളവരും!!! മറുത്ത് അവർ എന്തെങ്കിലും പറഞ്ഞാലും ശ്രീയത് കാര്യമാക്കുമായിരുന്നില്ല എന്നുളളത് മറ്റൊരു കാര്യം…

.

.

.

.

മറ്റൊരു ദിവസം പകൽ..

"അഭീ…..അഭീ….എടാ അഭീ!!!"

"ന്താ പെണ്ണേ ദ വരുവാ..ന്തിനാ കിടന്നിങ്ങനെ ബഹളം കൂട്ടണേ…"

"..ഇങ്ങനെ മൂന്നാല് ആഴ്ചത്തേക്ക് കാലിന് വെയിറ്റ് കൊടുക്കരുതെന്ന് ഡോക്ടർ പറഞ്ഞതല്ലേ…ഹോസ്പിറ്റലീന്ന് വന്നിട്ട് ഒരാഴ്ച പോലുമായില്ല.." ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന എന്നെ അവളുടെ ചുമലിൽ താങ്ങിക്കൊണ്ട് ശ്രീ വഴക്ക് പറഞ്ഞുകൊണ്ടിരുന്നു..

"..എന്റെ പൊന്നേ ഞാനൊന്ന് മുള്ളാൻ പോയതല്ലേ മാരത്തോണിന് പോയതല്ലല്ലോ പെണ്ണേ…"

"..എന്നെയൊന്ന് വിളിച്ചൂടാര്ന്നോ…"

"..ഇപ്പൊ എനിക്ക് നടക്കാൻ വലിയ ബുദ്ധിമുട്ടില്ലലോ പിന്നെയെന്തിനാ നിന്നെയിതിനൂടെ ബുദ്ധിമുട്ടിക്കണേ എന്നു കരുതി.."

റൂമിലെ ടേബിളിലേക്ക് ചാരി അവളുടെ തോളിൽ കൈകൾ വെച്ച് ഞാൻ നിന്നു

"..എനിക്കിത് ബുദ്ധിമുട്ടാണെന്ന് ഞാൻ നിന്നോട് എപ്പോഴേലും പറഞ്ഞോടാ?"

"..പറയ്..ഞാൻ എപ്പോഴേലും അങ്ങനെ പറഞ്ഞിട്ടുണ്ടോന്ന്!!" ചോദിക്കുമ്പോൾ ആ കണ്ണുകളിൽ ഒരു ചെറിയ സങ്കടം നിഴലിച്ചിരുന്നു

"..നീ പറഞ്ഞിട്ടില്ലാ….എന്നാലും കുറച്ചധികം ദിവസമായി നീയങ്ങനെ ഊണും ഉറക്കവുമൊക്കെ കളഞ്ഞ് നടക്കുമ്പോ വീണ്ടുമെങ്ങനെയ പെണ്ണേ ഞാൻ….."

"ദേ ഒരു കുത്തു വെച്ച് തന്നാലുണ്ടല്ലോ….

…ജീവിതകാലം മുഴുവൻ വേണേ നിന്നെ ഞാൻ നോക്കും..അതൊന്നുമോർത്ത് നീ ടെൻഷൻ ആവേണ്ട കേട്ടല്ലോ!!" ശകാരം ആയിരുന്നു പെണ്ണിന്റെ വക..

ശെടാ ഇതെന്ത് സാധനമാണോ ഒരു സെക്കൻഡ് മുന്നേ വിഷമം കാട്ടി ഇരുന്നവൾ അടുത്ത സെക്കൻഡിൽ രൂപം മാറുന്നു..ഞാൻ കൊറേ പാട് പെടും!!

"..ശെരിയെന്റെ പൊന്നേ…" ആ തുടുത്ത

💬 Comments

View all comments