0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 4 [Devil With a Heart]

Author : Devil With a Heart Read All Parts 1.4K

പൊതു സ്വഭാവം കാട്ടി ഇരുന്നു ചരിച്ചു..ഭക്ഷണം കഴിച്ചെല്ലാവരും പിരിഞ്ഞെങ്കിലും..സാധാരണ ദിവസം പോലെ ആയിരുന്നില്ല ഞങ്ങൾക്ക് രണ്ടിനും..ഇത്ര നാളും ഇല്ലാതിരുന്ന നാണം ആയിരുന്നു രണ്ടിനും..മുൻപ് മറ്റൊന്നും ചിന്തിക്കാതെ അവളുടെ കൂടെ പോയി കിടക്കുമായിരുന്നു ഇപ്പോഴുമതിന് മാറ്റമൊന്നുമുണ്ടായില്ല പക്ഷെ ഇന്നെന്തോ രണ്ടുപേർക്കും ഒരു ചളിപ്പ് തോന്നി..

അവൾ അവളുടെ വീട്ടിലേക്ക് ഇറങ്ങിയപ്പോ പിറകെ ഞാനും അങ്ങോട്ടേക്ക് വെച്ചു പിടിക്കാമെന്ന് കരുതിയിറങ്ങിയതും

"..നീയീ വയ്യാത്ത കാലും വെച്ചിതെങ്ങോട്ടാടാ പോകുന്നേ ഇങ്ങോട്ട് കയറി വാടാ.." പുറകിൽ നിന്നമ്മ എന്നെ വിളിച്ചു..

സകല പ്ലാനും പൊളിഞ്ഞു പ്ലിങ്ങിയതിന്റെ വിഷമത്തിൽ ഞാൻ ഹാളിലെ സോഫയിൽ ചുരുണ്ടു കൂടി കിടന്നു..

അന്നത്തെ ആ രാത്രിയെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല!...ഏറ്റവും വലിയ സ്വപനം സഫലമായതിന്റെ സന്തോഷത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കിടന്നു അവസാനം ഒരു ഗതിയുമില്ലാതെ വന്നപ്പോൾ ശ്രീയെ കാൾ ചെയ്തു..

"..എന്താ ചെക്കാ നിനക്ക് ഉറക്കോമില്ലേ!!"

"ഇന്ന് നടന്നതൊക്കെ ഓർത്തിട്ട് എനിക്കുറക്കം വരുന്നില്ല ശ്രീ!!

"..എങ്കിലേ മോനിന്ന് എന്റെ മേത്ത് കാട്ടി കൂട്ടിയതിന്റെ ക്ഷീണം കാരണം എനിക്ക് നല്ല ഉറക്കം വരുണുണ്ട് …ഗുഡ് നൈറ്റ്!!"

ഫോൺ കട്ടാവുന്നതിന് മുൻപെയൊരു ചിരിയുടെ ശബ്ദം കേട്ടിരുന്നു!!

പിന്നെ ഒരു സ്വൈര്യവും ഇല്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഞാൻ എപ്പോഴോ കുറച്ചു നല്ല സ്വപ്നങ്ങൾ കണ്ടുറങ്ങി…

💬 Comments

View all comments