Chapter Title : അവള്‍ ശ്രീലക്ഷ്മി 4 [Devil With a Heart]
മനുഷ്യരാല്ലേ എന്നൊരു ചിന്ത ആയിരുന്നു ഒരാണിനെ വട്ടം കറക്കാൻ എന്താ ഒരു കഴിവ്!!
രണ്ടും തമ്മിൽ തമ്മിൽ നോക്കി ഒരു ചിരിച്ചു നിക്കുകയായിരുന്നു
ആ സമയത്താണ് അച്ഛൻ ഡോർ തുറന്ന് കയറി വരുന്നത്..അനുവിനെ കണ്ടതും
"ആ...അനുമോൾ എപ്പോ വന്നു…?" അച്ഛന്റെ ചോദ്യം
"ഏഹ്...അച്ഛനെങ്ങനെ ഇവളെ അറിയാം..?"
"എടാ നിനക്ക് ആക്സിഡന്റ് ആയതിന്റെ പിറ്റേന്ന് അനുമോളിവിടെ വന്നിരുന്നു…"അച്ഛൻ തന്നെ മറുപടി പറഞ്ഞു
"ഓ അങ്ങനെ…"
".....ഹ അനുമോളെ...മറ്റേ കുട്ടിക്ക് ഇപ്പൊ എങ്ങനെയുണ്ട്…"
"...റൂമിലേക്ക് മാറ്റിയിട്ടുണ്ട് അങ്കിളെ..ഇപ്പൊ പ്രശ്നമില്ല പിന്നെ കാലിന്റെ ഒടിവിനി നേരെയാക്കാൻ കുറച്ചു നാൾ പിടിക്കുമെന്ന് പറഞ്ഞു…"
"....വണ്ടിയിടിച്ചവരെ പറ്റി വല്ല അറിവുമുണ്ടോ മോളെ...?
"...ഇല്ലങ്കിളെ കേസ് കൊടുത്തിട്ടുണ്ടെന്ന് മാമൻ പറഞ്ഞിരുന്നു…"
ശ്രീ അപ്പോഴേക്കും എനിക്ക് ചാരിയിരിക്കാൻ സഹായിക്കുന്നതിന്റ തിരക്കിലായിരുന്നു..അത് ചെയ്ത്കൊണ്ടിരുന്ന ശ്രീയെ നോക്കിയിരുന്നപ്പോളും
അനുവിന്റെയും അച്ഛന്റെയും സംഭാഷണം ശ്രദ്ധിച്ചിരുന്നു എങ്കിലും അവർ എന്തിനെപ്പറ്റിയാണ് ആരെപറ്റിയാണ് പറയുന്നത് എന്നൊന്നും മനസ്സിലായില്ല.
"..എന്താ അനു ആർക്കാ ആക്സിഡന്റ് പറ്റിയെ...എന്താ കേസ് ഒക്കെ..?" ഞാൻ കാര്യം തിരക്കി
"..അതഭീ അന്ന് നിന്നെ കാണാൻ വന്ന അന്ന് നീ മാത്രം ആയിരുന്നില്ല ഹോസ്പിറ്റലിൽ ആയത്...എന്റെ കസിനും അന്നൊരു ആക്സിഡന്റ് പറ്റിയിരുന്നു...ഒരു കാർ തട്ടിയിട്ടിട്ട് പോയി കളഞ്ഞു...കണ്ടുനിന്നോരാൾ പറഞ്ഞത് അവന്റെ വണ്ടിയിൽ കൊണ്ടന്ന് ഇടിച്ചതാണെന്ന...അവര് വണ്ടി നിർത്താതെ പോയി...ഇപ്പൊ ഒരു കേസ് കൊടുത്തിട്ടുണ്ട്…" അനു പറഞ്ഞു
"അത് കഷ്ടായല്ലോ...അവനിപ്പോ എങ്ങനെയുണ്ട്..ഓക്കെയാണോ?"
"അഹ്ടാ...ഇപ്പൊ ഓക്കെ ആയി വരുന്നു..ഇവിടെ മുകളിലെ ഫ്ലോറിൽ ഉണ്ട് അവൻ.."
.
.
.
.
ഇതിനിടയ്ക്ക് സംസാരിക്കുമ്പോഴൊക്കെ അവളുടെ മേനിയഴികിലേക്ക് എന്റെ കണ്ണുകൾ ഓടി നടന്നു...അല്ലേലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലാണല്ലോ!!..
💬 Comments
View all comments