Chapter Title : അവളറിയാതെ - 1 [നിഴലന്‍]
? ഇത്രയ്ക്കു മുരടനായിരുന്നുവോ ഞാൻ..... ? ഇത്രക്ക് അന്തര്മുഖനായിരുന്നുവോ.... ? അല്ല ഒരിക്കലുമല്ല ഇതൊന്നുമല്ലാതിരുന്നൊരു ഞാനുണ്ടായിരുന്നു വായാടിയായിരുന്ന ഞാൻ, അമ്മയുടെ ചങ്കിന്റെ ചങ്കായിരുന്ന ഞാൻ, അച്ഛനോട് സ്ഥിരം വഴക്ക് കൂടിയിരുന്ന എന്നാൽ അതിലേറെ അങ്ങേരെ സ്നേഹിച്ചിരുന്ന വാഴക്കാളിയായിരുന്ന ഞാൻ....... പക്ഷെ ജീവിതത്തിന്റെ ഏതോ ഒരു നിമിഷത്തിൽ എനിക്ക് അതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു...... ഇന്ന് മിഥുൻ കുടിയൻ, താന്തോന്നി, ആഭാസൻ.... ജീവിതത്തിൽ നേടണമെന്ന് വെച്ചതെല്ലാം ഞാൻ നേടിയിരുന്നു..... ഒന്നൊഴികെ, അവൾ..... എന്റെ ആതു...അവളെ നഷ്ടമായതോടെ തുടങ്ങിയതാണല്ലോ ഞാനീ പുതിയ ജീവിതം.... ഉള്ളിലെ സങ്കടങ്ങൾക്കു മറയായി ഞാനണിഞ്ഞ ഈ പൊയ്യ്മുഖം.....ഞാൻ മെല്ലെ ഉറക്കത്തിലേക്കു മയങ്ങി വീഴുകയാണ്.......
"ടിർണിം ടിർണിം ടിർണിം ടിർണിം ടിർണിം ടിർണിം " അജന്തയുടെ പഴയ ടൈപ്പ് ടൈംപീസ് കിടന്ന് മുറവിളി കൂട്ടി....."മൈര് നേരം പുലർന്നോ ഇത്ര പെട്ടന്ന്........" ബെഡിൽ കിടന്നുകൊണ്ട് തന്നെ ടൈംപീസ് നെ നാല് വാഴ്ത്തുക്കൾ നൽകി ഞാൻ എന്റെ ഇന്നത്തെ ദിവസം ആരംഭിച്ചു.... മെല്ലെ എണീറ്റു നടന്നു നടന്നു ബാത്റൂമിൽ കേറി...... ഇന്നലത്തെ ഹാങ്ങോവർറോന്നും എന്നെ ഏശ്ശിയതേയില്ല നേരെ എണീറ്റുപോയി പല്ല് തേച്ചു പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് മെല്ലെ വന്നു ആ പെട്ടിയെടുത്ത മുകളിലെ റാക്കിലേക്കു വെച്ചു... നേരെ പുറത്തേക്കു വന്നു ഡൈനിങ്ങ് ടേബിളിൽ പോയി കാസറോളിൽ ഇരിക്കുന്ന ചൂട് ദോശയും അപ്പുറത്തെ ചമ്മന്തിയുമെടുത് കഴിക്കാൻ തുടങ്ങി..... അമ്മ ഒരു ഗ്ലാസ് ചായയുമായി വന്നു....ഇന്നലത്തെ നീരസം തെല്ലുമില്ലാതെ സ്നേഹത്തോടെ ആണ് വരവ്... അന്ന് കുറേക്കാലത്തിനു ശേഷം എന്റെ അച്ഛൻ വന്നു എന്റെ അടുത്തിരുന്നു... ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി, പുള്ളിക്കാരൻ എന്തോ പറയാൻ വേണ്ടി വന്നിരിക്കുന്നതാണ് പക്ഷെ ഞങ്ങൾ തമ്മിൽ മിണ്ടാതായിട്ട് 6വർഷങ്ങൾ കഴിഞ്ഞിരുന്നു.... ആ ഒരു വിഷമം കൊണ്ട് അച്ഛൻ എന്റെ മുന്നിലിരുന്നൊന്നു പരുങ്ങി ഞാൻ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു പുറത്തേക്കു ഇറങ്ങി... അച്ഛൻ ആറുവര്ഷങ്ങള്ക്കു ശേഷം എന്റെ പേര് വിളിച്ചു......
"അപ്പു.......... " ഞാൻ ഒന്നും മിണ്ടാൻ കഴിയാതെ നിൽക്കുവായിരുന്നു.........
ബാക്കി എഴുതണമെന്നുണ്ട് ആർക്കും എന്റെ ഈ ശൈലി ഇഷ്ട്ടമാവണമെന്നില്ല എങ്കിലും ബാക്കി ഭാഗങ്ങൾ ഞാൻ എഴുതുന്നതാണ്......
തുടരും........
നിഴലൻ
NB:
💬 Comments
View all comments