0%

Chapter Title : അവളിലേക്കുള്ള ദൂരം 4 [Little Boy] [Climax]

Author : Kambikathakal Read All Parts 1K

ഒപ്പം നല്ല വിശ്രമവും പറഞ്ഞു ഡോക്ടർ പോയി....

(അലക്സ്‌) ഞാൻ കണ്ണുതുറക്കുമ്പോൾ മേഘ മുറിയിൽ തന്നെ ഉണ്ടായിരുന്നു... കാണുന്നത് സ്വപ്നം ആണോ എന്ന് തോന്നിപോയി എനിക്കു..തലവേദന തോന്നി കിടന്നതാണ്..എന്താണ് പിന്നെ പറ്റിയത്?

"ആ അലക്സ്‌ എഴുന്നേറ്റോ " മേഘയുടെ ശബ്ദമാണ് എന്റെ ചിന്തകൾക്ക് വിരാമം ഇട്ടത്...

" ഇന്നലെ നല്ല പനി ആയിരുന്നു.. കുറച്ചു കൂടി പോയി... രാവിലെ ഡോക്ടറെ വിളിച്ചു.. കുഴപ്പമില്ലന്നാണ് പറഞ്ഞെ.. നല്ല വിശ്രമം വേണം "

അതും പറഞ്ഞു മേഘ എന്റെ അടുത്തേക്ക് വന്നു എന്റെ നെറ്റിയിൽ തൊട്ടുനോക്കി..

മ്മ് കുറഞ്ഞിട്ടുണ്ട്....ഞാൻ ഫുഡ്‌ എടുത്തുകൊണ്ട് വരാം.. അതും പറഞ്ഞു മേഘ മുറിവിട്ടുപോയി...

എനിക്കു സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു വന്നു... മേഘയുടെ മുഖത്ത് ഇപ്പോൾ ആ പഴയഭാവം ഇല്ല..എന്നാൽ സ്നേഹവും എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല... ഇനി അസുഖം ഉള്ള ആളോടുള്ള വെറും അനുകമ്പ മാത്രമാണോ ഇതെന്ന ചിന്ത കൂടി എന്നിലേക്ക് വന്നു...

പനിതുടങ്ങിയിട്ട് ഇന്നേക്ക് നാല് ദിവസം കഴിഞ്ഞു...പനി ഇടക്ക് വന്നും പോയികൊണ്ടിരുന്നു... എന്നാലും ഇപ്പോൾ ആകെ ഒരു ഉന്മേഷം ഒക്കെ ഉണ്ട്.. അതിനു കാരണം മേഘയുടെ എന്നോടുള്ള മാറ്റം തന്നെ ആയിരുന്നു...

എനിക്ക് കഞ്ഞിതരുന്നതും... മെഡിസിൻ എടുത്തുതരുന്നതുമെല്ലാം മേഘ തുടർന്നുപോന്നു...

അന്ന് പതിവുപോലെ രാത്രി കഴിക്കേണ്ട മെഡിസിൻ എടുത്തു തരാൻ വന്നതായിരുന്നു മേഘ...

"അലക്സ്‌ ഇത് കഴിക്ക്.. "

അതും പറഞ്ഞു മേഘ എനിക്കു നേരെ ഗുളികയും വെള്ളവും നീട്ടി...

"മോളുറങ്ങിയോ മേഘ "

"എപ്പോഴേ ഉറങ്ങി..."

മേഘ മറുപടി തന്നതും പെട്ടെന്നാണ് കൈയിൽ ഉള്ള വെള്ളം കുറച്ചു എന്റെ മേലിൽ വീണത്..

💬 Comments

View all comments