അവൾക്കായ് [AJEESH]
📝 Ongoing
👁 127581 views ❤ 24 likes 💬 32 comments
അവൾക്കായ്
Avalkkayi | Author : Ajeesh
പുറകിൽ നിന്നും ഉള്ള ബെല്ലയുടെ നീട്ടിയുള്ള വിളി കെട്ടപ്പോൾ അവൾ പൊടുന്നനെ ആ വഴിയോരത്ത് നിന്നു..
ആ വിളിക്ക് കാതോർത്തിട്ടോ അതിന് വേണ്ടി മാത്രം കൊതിച്ചതുകൊണ്ടോ എന്നറിയില്ല, ഒരു നിറപുഞ്ചിരിയോടെ വിസ്മയം അവളുടെ മുഖത്ത് മാറി മാറി വന്നിരുന്നു.
ബെല്ല അകലെനിന്നും ഓടിക്കിതച്ചു വരുന്നുണ്ട്,
അവളുടെ തോളോടൊപ്പം ചേർത്ത് വെട്ടിയ മുടി കിടന്ന് കുലുങ്ങുന്നു...
അതൊരു മനോഹരമായ ദൃശ്യവിസ്മയമായിരുന്നു...
" ശ്യോ... നിനക്കൊരു 10 മിനിറ്റ് കാത്ത് നിന്നാൽ എന്താ... "
എന്തിനാ ഇത്ര ധൃതി....???
വന്നതും ബെല്ല പരിഭവത്തിന്റെ കെട്ടഴിച്ചു...
പക്ഷെ അപ്പോഴും അവളിൽ ഒരു നേരിയ പുഞ്ചിരി ഉണ്ടായിരുന്നു...
ആരെയും മായക്കുന്ന ഒരു മായാമന്ദഹാസം...
അതിൽ രാധിക മതിമറന്ന് നിന്നുപോയി...
പക്ഷേ സെക്കന്റുകൾക്കുള്ളിൽ അവളുടെ കണ്ണുകൾ ഭൂമിയെ പുൽകി...
അല്ലെങ്കിലും അധികനേരം ബെല്ലയെ നോക്കിനിൽക്കാൻ രാധികക്ക് സാധിക്കാറില്ല. ആ നിമിഷങ്ങളിൽ ഒരു തരം വന്യമായ ലജ്ജ അവളുടെ ഹൃദയത്തെ ഭയങ്കരമായി കടന്നാക്രമിക്കാറുണ്ട്...
ഒരു വേട്ട മൃഗത്തിന് തന്റെ ഇരയെ കിട്ടിയ പോലെ...
" നിനക്കറിയാല്ലോ ഞാൻ ഈ വഴിയോരത്ത് ഒന്നും അധികം നിക്കില്ലന്ന്... "
എനിക്ക് പേടിയാണ്... "
അത് പറയുമ്പോഴും വല്ലാത്ത ഒരു മൃദുലത്ത രാധികയുടെ ശബ്ദത്തിന് ഉണ്ടായിരുന്നു....
ബെല്ലയോട് സംസാരിക്കുമ്പോൾ എപ്പോഴും അങ്ങനെയാണ്...
എന്തുകൊണ്ടെന്നറിയില്ല...
💬 Comments
View all comments