അവൾക്കായ് [കുരുടി]
📝 Ongoing
👁 128456 views ❤ 493 likes 💬 99 comments
അവൾക്കായ്
Avalkkayi | Author : Kurudi
പ്രണയിച്ചിട്ടില്ലാത്ത ഞാൻ ഒരു പ്രണയ കഥ എഴുതുമ്പോൾ അതെത്രത്തോളം എഴുതി ഫലിപ്പിക്കാൻ കഴിയും എന്നറിയില്ല, ഞാൻ പ്രണയ കഥ എഴുതുന്നത് തന്നെയാവും ഇതിലെ ഏറ്റവും വലിയ വിരോധാഭാസം?. പക്ഷെ എഴുതാനുണ്ടായ സാഹചര്യം കമെന്റിങ് സെക്ഷനിലെ പ്രണയ കഥകളുടെ ആരാധകൻമാർക്ക് ഒരു ഗിഫ്റ്റ ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ടാണ്❤?.
എന്തായാലും തെറ്റുകൾ ഉണ്ടാവും ചൂണ്ടി കാണിച്ചു തന്നാൽ തിരുത്താൻ ശ്രെമിക്കാം. ചെറുകഥയാണ് എല്ലാരും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു.
(ചാത്തന്മാരെ കാത്തോൾണേ....)
"പൂജ വേഗം ഇങ്ങോട്ടു വാ നീ ഇങ്ങനെ വൈകിക്കല്ലേ ഉച്ചക്ക് മുൻപെങ്കിലും പർച്ചേസ് കഴിഞ്ഞില്ലെങ്കിൽ അവളുമാരുടെ വിധം മാറും."
ഡേയ്‌സിയുടെ വിളി കേട്ടു തിരിഞ്ഞതെ ഓര്മയുള്ളൂ നിലതെറ്റി താഴേക്ക് വീണു മേത്തു നിന്നും എന്തോ പറിഞ്ഞു പോകുന്നതും അറിഞ്ഞു, കണ്ണ് തുറക്കുമ്പോൾ ബ്രോഡ്വെയിലെ തിരക്ക് പിടിച്ച തെരുവിൽ ചുരിദാർ കീറി ഞാൻ കൂഞ്ഞി കൂടി ഇരുന്നു, മുതുകിൽ അടിക്കുന്ന കാറ്റും വെയിലും ഞാൻ അനുഭവിക്കുന്ന നാണക്കേട് എത്രത്തോളമാണെന്നു മനസ്സിലാക്കി തന്നു. കണ്ണിൽ വെള്ളം ഉരുണ്ടു കൂടി പുറത്തേക്കൊഴുകി ഉറക്കെ കരയണമെന്നുണ്ടെങ്കിലും പറ്റുന്നില്ല ഒരു വാക്ക് പോലും മിണ്ടാൻ കഴിയുന്നില്ല. പലരുടേയും കണ്ണുകൾ എന്റെ ശരീരത്തിലേക്ക് തുളഞ്ഞു കയറുന്നത് ഞാൻ അറിഞ്ഞു അവിടവിടെയായി ഉയരുന്ന മൊബൈലുകളും ഞാൻ കണ്ടു.
നടുറോഡിൽ വെച്
💬 Comments
View all comments