Chapter Title : അവൾക്കായി 2 [Warrior of Evil]
എന്ത് വികാരമാണ്......?? അറിയില്ല., സഹതാപമാണോ......?? അതോ ഒരർത്ഥത്തിൽ പ്രണയമാണോ......?? അവളെ കാണാൻ എന്തേ എന്റുള്ളം തുടിച്ചു....??
എല്ലാം വെറും ചോദ്യചിഹ്നങ്ങൾ മാത്രം. ഭ്രാന്ത് പിടിക്കുന്ന പോലെയുണ്ടായിരുന്നു. കുറേ നേരം അവിടെയിരുന്നു. എഴുന്നേൽക്കാനൊരു മടിപോലെ. എന്നാലും ശേഖരൻ സാർ.......?? വേണ്ട., എല്ലാമൊരു സ്വപ്നമായി തന്നെ മാറട്ടെ. വീണ്ടും അത് തന്നെ ആലോചിച്ചിട്ട് എന്ത് പ്രയോജനം.....?? മരിച്ചവരാരും തിരിച്ച് വരാൻ പോവുന്നില്ല. ഞാനിവിടെ വന്നതേ എന്റെ അമ്മക്കായാ. നാളെ കൂടെ കഴിഞ്ഞാൽ എനിക്ക് തിരിച്ച് പോവാം......!! അപ്പൊ അതിനെ പറ്റി മാത്രം ആലോചിച്ചാൽ മതി. ബാക്കി എല്ലാം വെറും സ്വപ്നം. ഹൃദയത്തെ കല്ലാക്കി മറ്റുവായിരുന്നു ഞാൻ.......!!
ഒന്ന് ഫ്രഷ് ആയ ശേഷം, മുൻ വാതിൽ തുറന്ന് ഞാൻ പുറത്തേക്കിറങ്ങി.......!!
""""""""""""""അഹ് ദേവാ നീയോ......??"""""""""""
ആന്റോ ചേട്ടന്റെ വീട്ടിലേക്കാണ് ഞാൻ പോയത്. എന്നെ കണ്ടപ്പോ ആ കണ്ണുകളിൽ നിറഞ്ഞാത് അത്ഭുതമായിരിക്കാം, അയാളുടെ വാക്കുകളിൽ ഒരു പതർച്ച ഞാൻ ശ്രദ്ധിച്ചു. ചാകും എന്ന് വിചാരിച്ചത് ആയിരിക്കും.......!!
"""""""""""ചേട്ടാ ഇവിടടുത്ത് ഹോട്ടലെങ്ങാനുമുണ്ടോ......??"""""""""
എന്നെ തന്നെ സൂക്ഷിച്ച് നോക്കുന്നു. എന്തോ പന്തം കണ്ട പെരുച്ചാഴിയെ പോലെ. ഞാൻ ചോദിച്ചത് പോലും സത്യം പറഞ്ഞാൽ പുള്ളി കേട്ടിട്ടില്ല.
""""""""""""ഹലോ ചേട്ടാ....."""""""""
"""""""""""ഏഹ്...., എന്താ....?? എന്താ ദേവാ നീ ചോദിച്ചേ......??"""""""""""
""""""""""""ഇവിടടുത്ത് ഹോട്ടൽ എങ്ങനുമുണ്ടോ.......??""""""""""
"""""""""""അഹ് ചെറിയൊരു തട്ട് കടയുണ്ട്.....!! വിശക്കുന്നുണ്ടാവും അല്ലേ......??"""""""""""
ഞാൻ വെറുതെയൊന്ന് ചിരിച്ചു. വിശക്കുന്നത് കൊണ്ടാണല്ലോ ഹോട്ടല് തിരക്കിയേ......!!
""""""""""""ഒരു മിനിറ്റേ, ഞാനീ ഡ്രസ്സ് ഒന്ന് മാറ്റി ഇട്ടിട്ട് വരാം.......!! ശേഖരൻ സാറ് ഇന്നലെ രാത്രിയും വിളിച്ചിരുന്നു. നിനക്കൊരു കുറവും വരുത്തരുത് എന്ന് എടുത്ത്
💬 Comments
View all comments