0%

Chapter Title : അവൾക്കായി 2 [Warrior of Evil]

Author : Kambikathakal Read All Parts 499

കൊടുത്തു.

""""""""""കുഞ്ഞമ്മ സുഖമായി തന്നെ കിടക്കുവാ. നേരത്തെ ഗുളിക കഴിച്ചായിരുന്നു അതിന്റെ ഡോസിൽ മയങ്ങുന്നതാവും. വിളിക്കണോ.....??"""""""""

""""""""""വേണ്ട, വേണ്ട മയങ്ങിക്കോട്ടെ..... ഞാൻ പിന്നീട് വിളിച്ചോളാം......!!""""""""""

ഫോൺ കട്ട് ചെയ്ത് ഞാൻ തിരിയുമ്പോ ആ രൂപത്തെ ഞാൻ വീണ്ടും കണ്ടു എന്റെ മുന്നിൽ നിന്നവൾ ചിരിക്കുന്നു. ശ്വാസം നിലച്ച പോയ നിമിഷം.......!!

""""""""""""അമ്മക്ക് സുഖമായി ഇരിക്കുന്നോ.......??"""""""""""

ഒരു സാധാരണക്കാരിയെ പോലെ ആ ഭയപ്പെടുത്തുന്ന രൂപത്തോടെ അവളെന്നോട് തിരക്കി. മടുപടി പറയാൻ നാവ് പൊങ്ങിയിരുന്നില്ല.

""""""""""ഇതൊക്കെ വെറും സ്വപ്നമാ. ഇതിലൊന്നുമൊരു സത്യോമില്ല.....!!"""""""""

പകൽ പോലെ സത്യമായ കാര്യങ്ങളെ ഒരു പൊട്ടനെ പോലെ വെറും സ്വപ്നമായി കാണാൻ ഞാൻ ശ്രമിച്ചു. കണ്ണുകൾ പൂട്ടി തലയിൽ അടിക്കുകയും കുലുക്കുകയും ഒക്കെ ചെയ്ത് നോക്കി എന്നാൽ ഫലം., കണ്ണ് തുറന്നാൽ രക്തപ്പല്ലൂറി ചിരിക്കുന്ന അവളുടെ മുഖം തന്നാണ്. നിന്ന നിൽപ്പിൽ ഭൂമി പിളർന്നങ്ങ് താഴെക്ക് പോണേ എന്ന് പോലും ഞാൻ ആഗ്രഹിച്ചിരുന്നു.

"""""""""""എന്റടുത്തേക്ക് വരരുത്....."""""""""""""

അതേ ചിരിയോടെ അവളെന്റടുത്തേക്ക് വരാൻ തുടങ്ങി, അതേ നേരം ഞാൻ പിന്നോക്കവും......

""""""""""""Pls എന്റമ്മക്ക് വേണ്ടിയാ ഞാനിങ്ങോട്ടേക്ക് വന്നേ, അല്ലാതെ ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതൊന്നുമല്ല. രണ്ടേ രണ്ട് ദിവസം., അത് കഴിഞ്ഞ് ഞാനങ്ങ് പൊക്കോളാം. എന്നെ കൊന്നത് കൊണ്ട് നിനക്ക് എന്തേലും കിട്ടുമെങ്കിൽ, ഇങ്ങനെ ഓരോ നിമിഷോം ഭയം കാട്ടി കൊല്ലാതേ ഒറ്റയടിക്ക് കൊന്നൂടെ......??""""""""""""

"""""""""""കൊല്ലാനോ എന്റെ ദേവനെയോ.....?? അതിനെനിക്ക് എങ്ങനെ കഴിയാനാ.....?? ഒരുകാലത്ത് ഞാനെന്റെ പ്രാണനെ പോൽ സ്നേഹിച്ചതല്ലേ നിന്നേ.....!! എന്നാൽ ആ സ്നേഹം എന്നിങ്ങനെ ആക്കി. ഇപ്പോ ഈ രൂപത്തെ നീ ഭയക്കുന്നു. എന്റെ....,

💬 Comments

View all comments