Chapter Title : അവൾക്കായി [Warrior of Evil]
സാറിന് തരാനുള്ള കാശ് മുഴുവൻ തരും. എന്നാലും ആ പഴയാ വേഷം., വേണ്ട സാർ, എന്നെ കൊണ്ട് പറ്റില്ല നിർബന്ധിക്കരുത്. വേറെ എന്ത് ജോലി വേണോ സാറ് പറഞ്ഞോ ഞാൻ ചെയ്യാം., പക്ഷെ ഇത്......!!"""""""""
""""""""""ശെരി., വേണ്ട. നീ ഇത്രയൊക്കെ പറഞ്ഞിട്ടും ഞാനത് കേട്ടില്ലെന്ന് നടിച്ചാ ഞാനൊരു മനുഷ്യനെ അല്ലാതായി പോവും. നീ എനിക്കൊരു ഉപകാരം ചെയ്ത് താ., നിന്റെ അമ്മയുടെ ഓപ്പറേഷൻ ഞാൻ നടത്തി തരാം നീ എനിക്ക് തിരിച്ച് പൈസയൊന്നും തരേം വേണ്ട.......!!""""""""""
"""""""""""എന്താ സാർ....?? എന്താ ഞാൻ ചെയ്യണ്ടേ.......??""""""""""
""""""""""ഒരു പത്ത് പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ പാലക്കാട് ആയിരുന്ന സമയത്ത് അവിടൊരു വീട് വച്ചിരുന്നു. അധിക കാലമൊന്നും അവിടെ താമസിച്ചില്ല, ചില പേഴ്സണൽ പ്രോബ്ലം കാരണം ഇങ്ങോട്ടേക്ക് തിരിച്ച് വന്നൂ. ഇപ്പൊ എനിക്കാ വീട് വിറ്റാൽ കൊള്ളാമെന്നുണ്ട്, എന്നാ വാങ്ങാനാരും ഒത്തുവരുന്നില്ല. രണ്ട് കാരണങ്ങൾ ഉണ്ട്., ഒന്ന് ആൾതാമസം തീരെ ഇല്ലാത്ത ഏരിയ അടുത്ത് ഒന്നോ രണ്ടോ വീടുണ്ടാവും. പിന്നെ രണ്ടാമത്തേത് ആരെക്കയോ കൂടി അതൊരു പ്രേതബാധയുള്ള വീടാക്കി മാറ്റി. വാങ്ങാൻ വരുന്നവര് ആരൊക്കെയോ ചേർന്ന് കെട്ടി ചമച്ച കഥകള് കേട്ട് പേടിച്ച് ഓടുന്നു. അല്ലേ തന്നെ ഈ കാലത്ത് ഇതൊക്കെ ആരേലും വിശ്വസിക്കോ......??"""""""""""
"""""""""""ഞാനെന്താ സാർ ചെയ്യേണ്ടേ......??"""""""""""
""""""""പറയാം, രണ്ട് ദിവസം രണ്ടേ രണ്ട് ദിവസം നീ ആ വീട്ടിൽ പോയി തങ്ങണം. മൂന്നാം നാൾ തിരിച്ച് വരുമ്പോ നിന്റഗ്രഹം പോലെ നിന്റമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞ് സുഖമായി ഇരിക്കുന്നത് നിനക്ക് കാണാം.....!! എന്ത് പറയുന്നു.....?? തീരുമാനം നിന്റേതാണ്. ഞാനൊരിക്കലും നിര്ബന്ധിക്കില്ല......!!""""""""""
💬 Comments
View all comments