Chapter Title : Avalude Ravukal 1
Avalude Ravukal 1

ഹായ് എല്ലാവർക്കും വണക്കം …….!
ഞാൻ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്. എന്തെങ്കിലും തെറ്റു കുറ്റങ്ങൾ ഉണ്ടായാൽ ക്ഷമിക്കണം എന്നു ആദ്യേ പറയാട്ടോ …. ഒരു കഥ എന്നതിലും ഉപരി അനുഭവക്കുറിപ്പ് എന്നു പറഞ്ഞാൽ തെറ്റില്ല. കാരണം ഒരിക്കൽ നമ്മൾ ചെയ്തുകൂട്ടിയ തെറ്റുകൾ ജീവിതകാലം മുഴുവൻ നമ്മെ വേട്ടയാടും …അത്തരം ഒരു നായകനും നായികയുമാണ് ഈ കഥയിലുള്ളത്,നായകന്റെ ആംഗിളിൽ കൂടിയാണ് ഈ കഥ മുന്നോട്ടു പോകുന്നത് .. അധികം പറഞ്ഞു ബോറടിപ്പികുനില്ല തുടങ്ങട്ടെ …
അവളുടെ രാവുകൾ
രാത്രിയിൽ ഒരു സ്വപ്നം കണ്ടിട്ടാണ് ഞാൻ ഞെട്ടിയുണർന്നത്…. ഇല്ല അതൊരിക്കലും സംഭവിക്കില്ല. അവൾക്കു ഒരിക്കലും അങ്ങനെയാവാൻ പറ്റില്ല , വീണ്ടും വീണ്ടും ഞാൻ മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ക്ലോക്കിൽ സമയം 2 .30. A/c 20 ഡിഗ്രിയിലാണെങ്കിലും ഞാൻ വല്ലാതെ വിയർത്തിരുന്നു. റിമോട്ട് തപ്പിയെടുത്തു temperature വീണ്ടും കുറച്ചു നോക്കി, ഇല്ല ചൂട് കുറയുന്നില്ല. ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി ഉറങ്ങാൻ കഴിയുന്നേയില്ല . ഒടുവിൽ ഒരു നാലുമണി ആയിക്കാണും എഴുന്നേറ്റു ഒന്നു മുഖം കഴുകി കിച്ചണിൽ പോയി ഒരു കട്ടൻ ഉണ്ടാക്കി അതുമായി നേരെ ബാൽക്കണിയിൽ വന്നു നിന്നു.
ചൂട് ചായയിൽ നിന്നും ആവി പറന്നു പൊങ്ങുന്നത് നോക്കി നിക്കുമ്പോൾ മനസിൽ ഒരായിരം ചോദ്യങ്ങൾ തലപൊക്കിത്തുടങ്ങിയിരുന്നു….
എന്തേ ഇന്നിങ്ങനെയൊരു സ്വപ്നം…. അതും അടുത്ത മാസം കല്യാണനിശ്ചയമാണ് , മനസിനെ നിയന്ദ്രിച്ചേ പറ്റൂ. ഒരുപാട് കഷ്ടപെട്ടിട്ടാണ് എല്ലാം ഒന്നു മറക്കാൻ സാധിച്ചത് എന്നിട്ടിപ്പോ ഒരു നിമിഷം കൊണ്ട് പഴയതിനെക്കാളും ശക്തമായി എല്ലാം തിരിച്ചു വരികയാണോ .
ഇല്ല അതിനനുവടിച്ചു കൂടാ.. മനോ നിയന്ത്രണം നഷ്ടപെടരുത്. ഒരുപാട് കഷ്ടപെട്ടിട്ടാണ് അവളെ മറന്നത്. നാടും വീടും വിട്ട് നീണ്ട മൂന്നു വർഷത്തെ പ്രവാസ ജീവിതം. ഏല്ലാം നഷ്ടപെട്ട അന്നത്തെ എന്നിൽ നിന്നും ഇന്നത്തെ എന്നിലേക്കുള്ള ദൂരം വളരെ വലുതാണ്.
കാലം മനസിൽ കുറിച്ചിടുന്ന ഓർമകൾ ചിലപ്പോളൊക്കെ ചില നൊമ്പരങ്ങൾ തന്നിട്ടുണ്ടെങ്കിലും ഇതുവരെ ഇങ്ങനെയൊരു സ്വപ്നം…
ഇല്ല അതുണ്ടായിട്ടില്ല… ദൈവമേ നീ എന്നെ ഇനിയും പരീക്ഷിക്കുകയാണോ. എല്ലാ സൗഭ്യാഗങ്ങളും നീ എനിക്കു തന്നു, ഗൾഫിലെ അറിയപ്പെടുന്ന ഒരു ബുസിനെസ്സ്കാരണനിന്നു ഞാൻ. എല്ലാ സൗകര്യങ്ങളും ഉള്ള ആഡംബരപൂര്ണമായ ജീവിതം. നാട്ടിലും ഇവിടെയും ഒക്കെയായി പറന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം. എല്ലാം ഉണ്ടെങ്കിലും ഇന്നും സ്‌ത്രീ ഇന്നും എനിക്കന്യയാണ്. അവസരങ്ങൾ ഇല്ലാതിരുന്നിട്ടല്ല താല്പര്യം ഇല്ല
💬 Comments
View all comments