0%

Chapter Title : Avalude Ravukal 8

Author : kkstories Read All Parts 342

വരുന്നു, ഒരു കല്യാണമൊക്കെ കഴിച്ചു സന്തോഷായി ജീവിക്കണ്ടേ നിനക്ക് "
ചേച്ചിയിൽ നിന്നും ഇങ്ങനെ ഒരു ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല , ചേച്ചി എന്നെ നല്ലോണം വാച്ച് ചെയാറുണ്ടെന്നു അപ്പൊ എനിക്ക് മനസിലായി
" ഒന്നുമില്ല ചേച്ചി , ഞാൻ വെറുതേ " ഞാൻ ഒഴിഞ്ഞു മാറാൻ തുടങ്ങി

" വെറുതേ അല്ല, ഞാനും ഇക്കയും ഒക്കെ നിന്റെ കാര്യത്തിൽ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്, നല്ല കുട്ടിയായി അതൊക്കെ അങ്ങ് അനുസരിക്കണം കേട്ടോ "

" ഹും " ഞാൻ വെറുതെ തല കുലുക്കി

" അങ്ങനെ വെറുതെ തല കുലുക്കിയത് പോരാ , കാര്യങ്ങൾ എന്താണെന്നു തുറന്നു പറയണം , ഞാൻ നിനക്ക് സ്വന്തം ചേച്ചിയെപ്പോലെയല്ലേ മോളെ, എന്നോടെന്തിനാ ഒളിക്കുന്നെ "

ചേച്ചി എന്നെ നിർബന്ധിക്കാൻ തുടങ്ങി. ഒടുവിൽ എനിക്കെല്ലാ സത്യവും തുറന്നുപറയേണ്ടിവന്നു, നിന്ടെ കാര്യവും , മാഷിന്റെ കാര്യവും . പിന്നീട് മാഷെന്നെ അവഗണിച്ച കാര്യവും ഒക്കെ ഞാൻ ചേച്ചിയോട് പറഞ്ഞു

" മാഷ് ചെയ്തതിൽ തെറ്റൊന്നും ഇല്ല മോളെ , ആ ബന്ധം നിലനിൽക്കാൻ പാടില്ലാത്തതെയിരുന്നു , അതായിരിക്കാം മാഷ് വിദേശത്തേക്ക് പോയത് , അല്ലാതെ നിന്നോട് ഇഷ്ടമില്ലാത്തതുകൊണ്ടാണെന്നു എനിക്ക് തോന്നുന്നില്ല "

" ആയിരിക്കാം ചേച്ചി , പക്ഷെ ഞാൻ ആകെ ഒറ്റപെട്ടു പോയി. അതാ ഞാൻ ഇങ്ങനൊക്കെ ആയിപോയെ " ഞാൻ കരയാൻ തുടങ്ങി

ഇതുകണ്ട ചേച്ചി എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ തുടങ്ങി, ഞാനും ചേച്ചിയുടെ തോളിൽ ചാഞ്ഞു

" സാരില്യ ചാരൂ ,

💬 Comments

View all comments