0%

Chapter Title : അവളും ഞാനും 2

Author : kkstories Read All Parts 154

ഷ്വാളും അണിഞ്ഞ്‌കൊണ്ടവൾ ഏതോ പുസ്തകം വായിച്ചോണ്ടിരിക്കുന്നു. അവളുടെ മുടി ഷ്വാളിനു പുറത്തേക്ക് തൂങ്ങിയിരുന്നു. അവളുടെ തൂങ്ങിയ മുടിയുടെ അറ്റംചുരുണ്ടതായതുകൊണ്ട് അവളെ കാണാൻ കൂടുതൽ ഭംഗിയുണ്ടായിരുന്നു. റൂമിനകത്തേക്കു വരുന്ന ഇളം കാറ്റ് അവളുടെ മുടിയെ പതിയെ തലയോടിയിരുന്നു. ആ ഇരുത്തം അവളെ ഭംഗിയാക്കി. അവൾ എന്നെ കാണാത്ത രീതിയിൽ ഞാൻ അവളെ നോക്കി കൊണ്ടിരുന്നു. റൂമിന്റെ ജനൽ ഉയരത്തിലായതുകൊണ്ടു ഞാനെത്തിയാണ് നോക്കുന്നത്. പെട്ടന്ന് തന്നെ അവൾ ബുക്കിലേക്കുള്ള ശ്രെദ്ധ തിരിച്ചുകൊണ്ട് ജനലിനു പുറത്തേക്ക് നോക്കി. ഞാൻ പെട്ടന്ന് തന്നെ അവിടെ നിന്നും മാറി ഓടി. ഓട്ടത്തിനിടയിൽ ഞാൻ കല്ല്‌ തടഞ്ഞു വീണു. അതൊന്നും കാര്യമാക്കാതെ ഞാൻ ഓടി. ഇനി അവൾ എന്നെ കണ്ടോ! അതോ ആ പാവം എന്നെ കണ്ടു പേടിച്ചോ! എന്റെ ഉള്ളിൽ ആകെ പേടിയായി. ഞാൻ വേഗം ഹോസ്റ്റലിന്റെ മതില് ചാടി എന്റെ റൂമിലേക്ക്‌ ലക്‌ഷ്യം വച്ചു. റൂമിലെത്തിയതിനു ശേഷം എന്റെ മുഖം വാഷ്‌ ചെയ്യാൻ നേരം എന്റെ നേരെയുള്ള കണ്ണാടിലേക്കു നോക്കി. വീഴ്ചയുടെ ശക്തിയിൽ എന്റെ നെറ്റി പൊട്ടി ചോര ഒലിച്ചിരുന്നു. മുഖത്തോടൊപ്പം ഞാനതു കഴുകി. എന്നിട്ട് മുറിവ് കെട്ടിവെച്ചു. ഞാനാകെ അസ്വസ്ഥനായിരുന്നു. മെല്ലെ ബെഡിലേക്കു കിടന്നു. ഞാൻ ഓരോ ചിന്തയിലൂടെ അറിയാതെ ഉറങ്ങിപ്പോയി. തുടരും

💬 Comments

View all comments