0%

Chapter Title : അവളും ഞാനും

Author : kkstories Read All Parts 131

ഭാവമാറ്റം ശ്രേദ്ധിച്ചുകൊണ്ട് ക്‌ളാസിലുള്ള എല്ലാവരും ചിരിക്കുകയായിരുന്നു. ഇതുകണ്ട ഞാൻ ചമ്മലോടെ ചിരിച്ചു. ഞങ്ങളുടെ ചിരിയിൽ ടീച്ചറും പങ്ക് ചേർന്നു. പെട്ടന്ന് ഞാൻ നാജിയയെ ശ്രേദ്ധിച്ചു. അവളുടെ ചിരി കാണാൻ നല്ല രസമായിരുന്നു. ചമ്മലോടെ ഞാനവളെ നോക്കി,അവളെന്നേയും.  "Sit down" ശ്രെദ്ധ തിരിച്ചു കൊണ്ട് ടീച്ചർ പറഞ്ഞു. എല്ലാവരും അവരവരുടെ സീറ്റിൽ ഇരുന്നു. പിന്നെ ടീച്ചർ എല്ലാവരെയും എല്ലാവർക്കും പരിചയപ്പെടുത്തി. മൂന്ന് പീരീഡ്‌ കഴിഞ്ഞ് ഇന്റർവെൽ ആയി. എല്ലാവരും പുറത്തേക്ക് പോയി. നാജിയ  അവൾക്കിവിടെ പരിചയമില്ലാത്തതുകൊണ്ടോ എന്തോ അവൾ പുറത്തിറങ്ങിയില്ല. ക്ലാസിൽ ഞാനും അവളും മാത്രം. ഞാനവളെ പരിചയപ്പെടാനെന്ന രീതിയിൽ അവളുടെ അടുത്തു ചെന്നു. ഞാനവളുടെ അടുക്കൽ വരുന്നതായി അവൾ ശ്രേദിച്ചു. മെല്ലെ അവളുടെ മുഖം ചിരിയോടെ എന്നെ നോക്കി. അവൾ ആ ചിരിയിൽ കൂടുതൽ ഭംഗിയായി എനിക്ക് തോന്നി. ഞാനും അവളുടെ കൂടെ ചിരിച്ചു. അവൾ ഒരു അപരിചിതന് നല്കുന്ന ബഹുമാനം ഞാനവളുടെ ഭാവമാറ്റത്തിൽ കണ്ടു. എനിക്കവളുടെ പേര് അറിയാമെങ്കിലും ഞാൻ പേര് ചോതിച്ചു "എന്താ പേര് എന്ന് പറഞ്ഞത്?" "നാജിയ" അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "ഇവിടെ ഹോസ്റ്റലിലാണോ നിൽക്കുന്നത് അതോ വീട്ടിലേക്ക്‌ പോകുവോ" "അല്ല ഞാനിവിടെ ഹോസ്റ്റലിലാണ്" അപ്പോഴും അവളുടെ ചുണ്ടില് ചെറിയ ചിരിയുണ്ടായിരുന്നു. "ഓ! ഞാനും ഇവിടെ ഹോസ്റ്റലിലാ. ശെ... ഞാനെന്നെ പരിചയപ്പെടുത്താൻ മറന്നു ഞാൻ ഫാസിൽ ഞാനഞ്ചു വര്ഷമായി ഇവിടെ" തെല്ല് ഊർജത്തോടെയും സന്തോഷത്തോടെയും എന്റെ കൈ അവളിലേക്ക്‌ നീട്ടിക്കൊണ്ട് പറഞ്ഞു.  നാണത്തോടെ മടിച്ചുക്കൊണ്ട് അവളെനിക്ക് കൈ തന്നു. അവൾ ഒതുക്കവും അടക്കവും ഉള്ള പെൺകുട്ടിയായി എനിക്ക് തോന്നി. ഒരു പാവം കുട്ടിയെ പോലെ. അങ്ങനെ വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷം അവളറിയാതെ ഞാനവളെ ഫോളോ ചെയ്തു. അവൾ girls ഹോസ്റ്റലിലേക്ക് പോകുന്നതും നോക്കിനിന്നു. ഇതു കണ്ട രമേശും കുക്കുവും വരുണും എന്റെ അടുക്കലിൽ വന്നു കൂട്ടത്തോടെ കളിയാക്കി "എന്താ  പ്രേമമാണോടാ" രമേശ്‌ ചോതിച്ചു. "അവൾ കാണാൻ സുന്ദരിയാണ്. എനിക്കവളെ കണ്ടപാടെ ഇഷ്ട്ടായി" ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "എന്നാ ഇപ്പോൾ തന്നെ ഇഷ്ട്ടമാണെന്ന് പറയടാ" വരുൺ എടുത്തുചാടി പറഞ്ഞു. "ഇല്ല മോനെ അതവളെ

💬 Comments

View all comments