Chapter Title : അവളും ഞാനും
പുറത്തിറങ്ങി വരാന്തയിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കി. ചുറ്റും നോക്കിയപ്പോൾ എല്ലാവരും പ്രഭാത കാര്യങ്ങൾക്കായി ഓടിക്കൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് കുക്കു കുളി കഴിഞ്ഞ് വരുന്നതായി ഞാൻ കണ്ടത്. അവൻ റൂമിന് അകത്ത് കയറിക്കൊണ്ട് എന്നെ സംശയത്തോടെ നോക്കിക്കൊണ്ട് ചോതിച്ചു. "എന്താടാ നിന്റെ നെറ്റിക്ക് പറ്റിയത്" "അതൊന്നുല്ലടാ" ഞാനൊന്നു ഒഴിവാകാൻ നോക്കി. പക്ഷെ കുക്കു വിട്ടില്ല. "പിന്നെ നിന്റെ നെറ്റി എങ്ങനാ പൊട്ടിയത്. അല്ല ! ഇന്നലെ ഞങ്ങൾ ഉറങ്ങാൻ നേരം നിന്നെ ഇവിടെ കണ്ടില്ലല്ലോ ?. സത്യം പറയടാ നീ എവിടെയായിരുന്നു" അപ്പോയെക്കും രമേശും വരുണും റൂമിലേക്ക് കടന്നുവന്നിരുന്നു. അവരും എന്റെ ഇന്നലെയേ പറ്റി ചോദിച്ചു. അങ്ങനെ ഞാൻ ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു. "എടാ കള്ളാ.... എന്നിട്ടവളെ നീ കണ്ടാ" പ്രേമ നായകൻ വരുൺ ചോദിച്ചു. "മ്മ്മം" ഞാൻ മൂളി. എന്നെ ഇക്കിളി പ്പെടുത്തിക്കൊണ്ടവർ കളിയാക്കി. "എടാ നീ കുളിച്ചാ" രമേശ് ചോതിച്ചു. "ഇല്ലടാ ഞാനിപ്പം പോകും സോപ്പ് ഉണ്ടോ നിന്റെ അടുത്ത്" ഞാൻ ചോതിച്ചു. "സോപ്പൊക്കെ തരാ പക്ഷെ ഇന്നു നിന്റെ ചിലവാണ് അത് മറക്കണ്ട" കുക്കുവായി രുന്നു അത്. അത് ശെരിയാണെന്ന് വരുൺ കൂട്ടിചേർത്തു. "ചിലവോക്കെ തരാടാ" കുക്കുവിന്റെ അടുത്തുനിന്നും സോപ്പും വാങ്ങി ബ്രശില് പേസ്റ്റ് തേച് തോർത്ത് എടുത്ത് ഞാൻ ബാത്‌റൂമിൽ പോയി. കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോയേക്കും അവർ ഡ്രസ്സ് മാറിയിരുന്നു. ഞാൻ വേഗം തന്നെ ഡ്രസ്സ് മാറി അവരുടെ കൂടെ ബാഗുമെടുത്തു ഇറങ്ങി. ക്ലാസ്സിൽ എല്ലാവരും നേരത്തെതന്നെ എത്തിയിരിന്നു. പക്ഷെ എന്റെ മൊഞ്ചത്തിയേ മാത്രം കണ്ടില്ല. ഞാൻ ബാഗ് എന്റെ ബെഞ്ചിലേക്ക്
💬 Comments
View all comments