0%

Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]

Author : VaSco Read All Parts 895

ചിണുങ്ങി കരഞ്ഞുകൊണ്ട് തപ്പി തപ്പി എന്റെ കൈ പിടിച്ചു അവളുടെ അരയിലൂടെ അവളുടെ മേലെ വെച്ച് എന്നെ കൂടുതൽ കെട്ടിപിടിച്ചു കിടന്നു...

സുശീലേച്ചി എത്ര വിളിച്ചിട്ടും അവൾ എഴുനേൽക്കാൻ കൂട്ടാക്കിയില്ല.

"സാരമില്ല ചേച്ചി അവൾ അങ്ങനെ കിടന്നോട്ടെ.. വെറുതെ വിളിച്ചു ശല്യം ചെയ്യണ്ട. പാവം ഉറങ്ങിക്കോട്ടെ ." ഞാൻ പറഞ്ഞു.

ഞാൻ സമയം നോക്കി. സമയം ഒരു മണി ആകുന്നതേ ഉള്ളൂ.. മൂന്നു നാല് മണിക്കൂർ ഇനിയും ഉണ്ട് അവിടെ എത്താൻ..

"നിങ്ങൾ കിടന്നു ഉറങ്ങിക്കോ .. ഇനിയും സമയം ഉണ്ട് അവിടെ എത്താൻ.." ഞാൻ പറഞ്ഞു.

രാമേട്ടൻ ഞങ്ങളെ ശരിക്കും പുതപ്പിച്ചിട്ട് .. കിടന്നു.. ഞാൻ ചിന്നുവിനെ കെട്ടിപിടിച്ചു കിടന്നു പതിയെ ഉറങ്ങി.. പിന്നെ എഴുനേൽക്കുന്നത് നാലര കഴിഞ്ഞപ്പോൾ ആണ്. അപ്പോഴും ചിന്നു അതുപോലെ എന്നെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങുകയായിരുന്നു..

ഞാൻ അവളുടെ കൈ എടുത്തു മാറ്റി. എഴുനേൽക്കാൻ നോക്കിയപ്പോൾ അവൾ എന്നിലേക്ക് കൂടുതൽ ചേർന്നു കിടന്നു.

"മോളെ ചിന്നു എഴുനേൽക്ക്.. ദേ നമുക്ക് ഇറങ്ങേണ്ട സ്ഥലം എത്താറായി.. മോളെ ചിന്നൂ എഴുനേൽക്ക് മോളെ. "ഞാൻ അവളെ വിളിച്ചു . അവൾ മാറാതെ എനിക്ക് എഴുനേൽക്കാൻ കഴിയും എന്ന് തോന്നുന്നില്ല.

എന്നിട്ടും അവൾ എഴുന്നേറ്റില്ല.. ഒടുവിൽ ഞാൻ കുറച്ചു ബലം പിടിച്ചു അവളുടെ കൈ എടുത്തു മാറ്റി. അവളെ സൈഡിൽ ആക്കി കിടത്തി ഞാൻ എഴുന്നേറ്റു താഴെ ഇറങ്ങി.

അവൾ എഴുന്നേറ്റു ഇരുന്നു കരയാൻ തുടങ്ങി.

ഏട്ടാ.. ആ.. ആ... ആ.. ഏട്ടാ... ഏട്ടാ... ഏട്ടാ...

"മോളെ എന്തിനാ കരയുന്നെ..ഏട്ടൻ ഇവിടെ ഇല്ലേ.. പിന്നെ മോള്

💬 Comments

View all comments