0%

Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]

Author : VaSco Read All Parts 892

വന്നു..

"നിനക്ക് ഒറ്റയ്ക്ക് എടുത്തു കഴിച്ചൂടെ മോളെ.. ബാലുന് ഇത്തിരി സമാധാനം കൊടുക്ക്." സുശീലേച്ചി പറഞ്ഞു.

"അതിന് അമ്മക്ക് എന്താ ഞാൻ എന്റെ ഭർത്താവിനോട് ആണ് പറഞ്ഞത്.. ഇത് എന്റെ ഭർത്താവ് ആണ്.." ചിന്നു പറഞ്ഞു.

ഞാൻ ഒരു ബിരിയാണി എടുത്തു തുറന്നു . അതിൽ നിന്നും ചോറ് വാരിഎടുത്തു ചിനുന്റെ വായിൽ വെച്ചു കൊടുത്തു.. പിന്നെ ചിക്കൻ ഫ്രൈ എടുത്തു കൊടുത്തു..

"ഇനി ഞാൻ ഏട്ടന് വാരി തരാവേ " എന്ന് പറഞ്ഞു. അതിൽ നിന്ന് വാരി എന്റെ വായിൽ വെച്ചു തന്നു. . ഞാൻ അത് കഴിച്ചു.

"മോള് കഴിക്ക് എന്നിട്ട് ഏട്ടൻ കഴിച്ചോളും.." ഞാൻ പറഞ്ഞു. ഞാൻ ബിരിയാണി വാരി കൊടുത്തു.

കുറച്ചു കഴിഞ്ഞ് ചിന്നു പറഞ്ഞു..

"മതി ഏട്ടാ... എന്റെ വയറ് നിറഞ്ഞു ദാ കണ്ടോ "

അതും പറഞ്ഞു ബ്ലൗസിന്റ അടിയിൽ പിടിച്ചു പൊന്തിക്കാൻ നോക്കി.. ബ്ലൗസ് എന്ന് പറഞ്ഞാൽ വയറ് വരെ ഉള്ളത് അല്ല.. അത് അരയ്ക്ക് താഴെ വരെ എത്തുന്നതാണ് . മിഡിയും ടോപ്പും പോലെ.. ഞാൻ അവളുടെ കൈ പിടിച്ചു താഴ്ത്തിയിട്ട് പറഞ്ഞു.

"ഇത് മുഴുവനും കഴിച്ചില്ലേൽ ഏട്ടൻ മോളോട് പിണങ്ങും.. പിന്നെ ഏട്ടൻ മോളെ കൂട്ടില്ല."

അവിടെ അന്നമോളുടെയും നിത്യമോളുടെയും കുഞ്ഞൂസിന്റെയും കൂടെ കളിക്കാറുള്ളത് കൊണ്ട് ചിന്നുവിനോടും അങ്ങനെ കുഞ്ഞുങ്ങളെ പോലെ പറയാൻ എനിക്ക് കഴിഞ്ഞു. ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് ചിന്നു അത് മുഴുവനും കഴിച്ചു. പിന്നെ ഞാൻ കഴിച്ചു കഴിയുന്നവരെയും അവിടെ എന്റെ അടുത്ത് ഇരുന്നു.. ഞാൻ കഴിക്കുന്നതിനിടയിൽ ഞാൻ അവൾക്ക്

💬 Comments

View all comments