Chapter Title : അവളുടെ ലോകം എന്റെയും 7 [ഏകൻ]
ഞാനും ഇവളും ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. അപ്പോൾ ഒരു താലി കെട്ടണം എന്ന് തോന്നി. അത് ഞങ്ങളുടെ ബെഡ്‌റൂമിൽ വെച്ച് ആയാലും. ഈ ക്ഷേത്രത്തിന്റെ പുറത്ത് വെച്ചായാലും. ഇനി ഉള്ളിൽ വെച്ചായാലും ഞങ്ങൾക്ക് ഒരുപോലെ ആണ്. താങ്കൾക്ക് ഈ താലി പൂജിച്ചു തരാൻ പറ്റുമെങ്കിൽ തരിക."
പൂജാരി ഇല്ല. പറ്റില്ല എന്ന് പറഞ്ഞു..
ഞാൻ നാടയുടെ പുറത്തു നിന്നു താലികെട്ടാൻ തുടങ്ങിയപ്പോൾ ആ പൂജാരി വന്നു . എന്റെ കൈയിൽ നിന്നും താലി വാങ്ങി. എന്നിട്ട് പറഞ്ഞു.
"താലി പൂജിച്ചു തരാം. അപ്പോഴേക്കും തൊഴുതു വന്നോളൂ."
ഞങ്ങൾ തൊഴുതു വന്നു. അപ്പോഴേക്കും പൂജാരി താലി പൂജിച്ചു വന്നു. കൂടെ തുളസിയില കൊണ്ട് കെട്ടിയ രണ്ട് മാലയും.
പൂജാരി പറഞ്ഞു. ഇത് ദേവിക്ക് ചാർത്തിയതാണ്. താലി കെട്ടിയ ശേഷം ഇത് നിങ്ങൾ പരസ്പരം അണിയിക്കുക. എന്നിട്ട് ആ സിന്ദൂരം തൊട്ട് കൊടുക്കുക.
ഞാൻ എന്റെ ചിന്നൂന്റെ കഴുത്തിൽ താലി കെട്ടി . മാലയും ഇട്ടു. ചിന്നു എന്റെ കഴുത്തിലും. ഞാൻ ആ സമയം എന്നെ സ്നേഹിച്ച എല്ലാവരോടും എന്റെ ചിന്നുവിനോടും മനസ്സിൽ മാപ്പ് പറഞ്ഞു.
പൂജാരിയിൽ നിന്നും അനുഗ്രഹം വാങ്ങി ദക്ഷിണയും കൊടുത്തു.
അയാൾ പറഞ്ഞു.
"ഞാനും ഇങ്ങനെ സ്നേഹിക്കുന്ന പെണ്ണിനെ വിളിച്ചു ഇറക്കി താലി കെട്ടിയതാ.. അതുകൊണ്ടാണ് ഞാൻ ഇതിന് കൂട്ട് നിന്നത്. മാത്രമല്ല ദേവിയുടെ ഇഷ്ട്ടം അതാണ് എന്ന് എനിക്ക് തോന്നി. . ഇവിടെ അടുത്താണ് എന്റെ വീട്. കുറച്ചു സമയം കഴിഞ്ഞു നട അടയ്ക്കും. കുറച്ചു സമയം ഇവിടെ ഇരിക്കാമെങ്കിൽ വീട്ടിൽ നിന്നും എന്തെങ്കിലും
💬 Comments
View all comments