Chapter Title : അവളുടെ ലോകം എന്റെയും 8 [ഏകൻ]
എന്ന് വരും എന്ന് ചോദിച്ചതിന് എനിക്ക് കൃത്യമായി ഒരു ഉത്തരം പറയാൻ ഉണ്ടായിരുന്നില്ല. അത് ഹരിയേട്ടൻ പറയുന്ന പോലെ മാത്രമേ ചെയ്യാൻ പറ്റു. ഹരിയേട്ടൻ എല്ലാവരോടും കാര്യം പറഞ്ഞു സമ്മതം വാങ്ങണം അതിന് ശേഷമേ അങ്ങോട്ട് പോകാൻ പറ്റു. ഹരിയേട്ടൻ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. രാത്രിയിൽ പറഞ്ഞോളാം എന്ന് വാക്ക് തന്നു. അതുകൊണ്ട് ഞാൻ ആരെയും വിളിച്ചില്ല.
ഞാൻ ചിന്നുവിന്റെ കൈപിടിച്ച് പറമ്പിൽ കൂടെ നടന്നു.
അവിടെ കവുങ്ങിന്റെ അടുത്തായി ഒരു പന്തൽ കെട്ടി ഉണ്ടാക്കിയത് കണ്ടു.
ഓല മേഞ്ഞതാണത്. അതിന്റെ ഉള്ളിൽ ഇരിക്കാൻ പലകൾ കൊണ്ട് ബെഞ്ച്പോലെ കെട്ടിയിട്ടുണ്ട്. ഞാൻ അതിന്റെ മുകളിൽ കയറിയിരുന്നു. ചിന്നു എന്റെ മടിയിൽ തല വെച്ച് കിടന്നു. ഞാൻ ചിന്നുവിനോട് ചോദിച്ചു.
" എന്റെ ചിന്നുവിന് ഇപ്പോൾ എന്താ തോന്നുന്നേ? "
"ഏട്ടനെ ഉമ്മ വെക്കാൻ.. " ചിന്നു പറഞ്ഞു. അത് കേട്ട് ഞാൻ ചിരിച്ചു. എനിക്കും ഈ പെണ്ണിനെ കടിച്ചു തിന്നാൻ തോന്നുന്നുണ്ട്. ഈ പെണ്ണിനെ മുഴുവനും ഒരു സ്ഥലം പോലും വിടാതെ ഈ ശരീരം മുഴുവനും ഉമ്മവെക്കാൻ തോന്നുന്നുണ്ട്. അത്രയേറെ ഞാൻ എന്റെ ചിന്നുവിനെ സ്നേഹിക്കുന്നു.
ചിന്നു വീണ്ടും ചോദിച്ചു.
"നമ്മൾ എന്തിനാ ഏട്ടാ ഇവിടെ വന്നേ?. "
" എന്തേ മോൾക്ക് ഇഷ്ടമായില്ലേ? '
"ആയി.. അത് ഏട്ടന്റെ അമ്മയാ?"
"അതേ. അതാണ് ഏട്ടന്റെ അമ്മ. മോൾക്ക് അമ്മയെ ഇഷ്ട്ടം ആയോ.?
"അമ്മ . എന്റെ താലി പൊട്ടിക്കുമോ?"
"ഇല്ല. ആരും മോളുടെ താലി പൊട്ടിക്കില്ല. ഏട്ടൻ അതിന് സമ്മതിക്കില്ല. മോൾക്ക് ഇപ്പോൾ ഇവിടെ വേദനയുണ്ടോ
💬 Comments
View all comments