Chapter Title : അവൻ 2 [TBS]
അകത്തു കയറി ഇരിക്കാൻ പറഞ്ഞു മദർ ഇപ്പോൾ അങ്ങോട്ട് വരും
( ആനി സിസ്റ്റർ അങ്ങനെ പറഞ്ഞതും ഇരുവരും തിരികെ ഓഫീസിൽ വന്നു അകത്തു കയറിയിരുന്നു മദറിനായി വെയിറ്റ് ചെയ്തു. കുറച്ചുനേരത്തെ കാത്തിരിപ്പിന് ശേഷം മദർ ഓഫീസിൽ എത്തിയതും ജോയിച്ചൻ ബഹുമാനം കണക്കെ എഴുന്നേറ്റു കൊണ്ട് )
ജോയിച്ചൻ : ഗുഡ്മോണിങ് മദർ
' 55 വയസ്സിനു മുകളിൽ പ്രായമുള്ള മുടിയെല്ലാം നരച്ച് നല്ല വണ്ണവും വലിയ കണ്ണടയും വെച്ച് മീഡിയം ഉയരവും ഉള്ള സ്ത്രീയെ നോക്കി ഷമീറും ഒപ്പം എഴുനേറ്റു '
മദർ: ഞാനിവിടെ ജോയിച്ചനെ നോക്കി കുറച്ചുനേരം വെയിറ്റ് ചെയ്തിട്ടാ കോൺവെന്റിലോട്ട് പോയത്
ജോയിച്ചൻ: പതിവില്ലാതെ ടൗൺ വരെ ഭക്ഷണം കഴിക്കാൻ പോയതുകൊണ്ട് കുറച്ചു വൈകി സോറി
മദർ: അതു സാരമില്ല. ആനി പറഞ്ഞിരുന്നു ജോയ് ഒരു പുതിയ കുട്ടിയുമായി ഹൈസ്കൂളിലോട്ട് ഒരു പുതിയ അഡ്മിഷൻ ആയിട്ട് കൊണ്ടുവന്നിട്ടുണ്ട് എന്ന് അത് ഈ കുട്ടി ആണല്ലേ?
( ജോയ് ഷമീറിനെ നോക്കിക്കൊണ്ട്)
ജോയിച്ചൻ : അയ്യോ മദറിനും, ആനി സിസ്റ്റർക്കും ഒക്കെ തെറ്റി. ഇവൻ ഹൈസ്കൂളിൽ ചേരാൻ വന്ന പുതിയ സ്റ്റുഡന്റ് ഒന്നുമല്ല. ഞാൻ പോകുമ്പോൾ എനിക്കു പകരം ഒരു പുതിയ ആളെ കൊണ്ടുവരാൻ ഞാൻ നോക്കാം എന്നു പറഞ്ഞിരുന്നില്ലേ.....
മദർ : ആ
ജോയിച്ചൻ : ആ എനിക്ക് പകരം പുതുതായി ഇനി ഇവിടെ നിൽക്കാൻ വന്ന ആളാ ഇത്
മദർ: ഈശോയെ,ജോയ് എന്നാ വിഡ്ഢിത്തരംമാ ഈ പറയുന്നത് ഈ പൊടി ചെക്കനെ ആണോ? ജോയിക്ക് പകരം സ്കൂളിലോട്ട് കണ്ടെത്തിയിട്ടുള്ളത്.
' ഇതു
💬 Comments
View all comments