Chapter Title : അവൻ 1 [OG]
മുതിർന്നവർ അവരോട് കാണിക്കുന്ന സ്സ്നേഹവും പരിഗണനയും അവളെയും അലോസരപ്പെടുത്തിയിരുന്നു.
അഭിജിത്ത് മുറിയിൽ കിടന്ന് ഫോണിൽ എന്തോ നോക്കുകയായിരുന്നു.
അപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്.
"ആരാ?"
"ഞാനാ."
അനഘയായിരുന്നു.
അവൻ വാതിൽ തുറന്നു.
"എന്താ ചേച്ചീ?"
അവൾ അകത്തേക്ക് കയറി കട്ടിലിന്റെ അരികിലിരുന്നു.
"അഭീ, നീ ഇവിടെയുള്ള ചിലരുടെ പെരുമാറ്റം ശ്രദ്ധിച്ചോ?"
"ആരുടെ?"
"ആരോമലും അരുണിമയും അവരുടെ അമ്മയും."
അഭിജിത്ത് ചിരിച്ചു.
"ശ്രദ്ധിച്ചു. പക്ഷേ സാരമില്ല ചേച്ചീ. എല്ലാവരും ഒരുപോലെയാകണമെന്നില്ലല്ലോ."
"എന്നാലും നമ്മളോട് സംസാരിക്കാൻ പോലും അവർക്ക് താൽപര്യമില്ലാത്തതുപോലെ."
"അത് അവരുടെ കാര്യം. നമുക്ക് ഇവിടെ സ്നേഹത്തോടെ പെരുമാറുന്നവരുണ്ടല്ലോ."
അനഘ അവനെ നോക്കി.
"നീ എല്ലാം ഇത്ര സിമ്പിളായി കാണും."
"പിന്നെന്താ ചെയ്യുക? നമ്മൾ ഇവിടെ വന്നത് കുറച്ച് ദിവസം നിൽക്കാനല്ലേ. അമ്മയ്ക്ക് സന്തോഷാവണം അതുമതി."
അനഘ ചിരിച്ചു.
"ശരിയാ."
അവൾ എഴുന്നേറ്റു.
"ഗുഡ് നൈറ്റ്."
"ഗുഡ് നൈറ്റ് ചേച്ചീ."
അതേസമയം നാലുകെട്ടിന്റെ മറ്റൊരു ഭാഗത്ത് ആരോമൽ തന്റെ മുറിയിലായിരുന്നു.മേശപ്പുറത്ത് ചിതറിക്കിടക്കുന്ന സാധനങ്ങൾ. തുറന്നുകിടക്കുന്ന ലാപ്ടോപ്പ്. മുറിയിൽ പടർന്നുനിൽക്കുന്ന സിഗരറ്റിന്റെ ഗന്ധം.
അവന്റെ ജീവിതം പുറത്തുനിന്ന് കാണുന്നതുപോലെ ആയിരുന്നില്ല.
ലഹരിയോടുള്ള അമിതമായ ആസക്തിയും നിയന്ത്രണമില്ലാത്ത പെരുമാറ്റവും അവന്റെ സ്വഭാവത്തെ കൂടുതൽ സങ്കീർണമാക്കിയിരുന്നു. ചില സമയങ്ങളിൽ ചെറിയ കാര്യങ്ങൾക്കുപോലും അവൻ അസാധാരണമായി ദേഷ്യപ്പെടും. മറ്റുചിലപ്പോൾ യാതൊരു കാരണവുമില്ലാതെ ചിരിക്കും.
സ്ത്രീകളോടുള്ള അവന്റെ സമീപനവും.അത്ര നല്ലതായിരുന്നില്ല,
അന്ന് വൈകുന്നേരം മുതൽ അനഘയുടെ മുഖവും അവളുടെ രൂപവും അവന്റെ മനസ്സിൽ വന്നുപോയിരുന്നു.
അവളോട് സംസാരിക്കാൻ പോലും താൽപര്യമില്ലെന്ന് പുറത്ത് കാണിച്ചെങ്കിലും അവളെക്കുറിച്ചുള്ള അവന്റെ ചിന്തകൾ മറ്റൊരു തരത്തിലായിരുന്നു.
അത് സ്നേഹമോ താൽപര്യമോ ആയിരുന്നില്ല.
അവളോട്
💬 Comments
View all comments