Chapter Title : അവൻ പറഞ്ഞ കഥ 4 [ജാസ്മിൻ]
ഞാൻ...'
രേവതി വല്ലാതെ സങ്കടം കൊണ്ട് ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു.
കാണണം...
ഒടുവിൽ രേവതി അവളെ കാണാൻ പോകാൻ തീരുമാനിച്ചു. സമയം ഏഴുമണിക്ക് അടുത്തായി. ഈ സമയം പോകാൻ അമ്മ സമ്മതിക്കില്ല... ഏട്ടനോട് പറഞ്ഞാലോ?..
കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അവൾ സ്റ്റെപ് കയറി രാഹുലിന്റെ മുറിയിലേക്ക് പോയി.. അമ്മയെ കണ്ടില്ലലോ? എന്നാലോചിച്ചതും ഏട്ടന്റെ റൂമിൽ നിന്നും അമ്മ പുറത്തേക്ക് ഇറങ്ങി വന്നു.
'കഴിഞ്ഞോ തമ്പുരാട്ടിയുടെ നീരാട്ട് '? നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് സന്ധ്യക്ക് മുന്നേ കുളിക്കണമെന്ന്...
നേരത്തെ കുളിച്ചതാമ്മേ.. അപ്പോളാ ഡൌട്ട് അടിച്ചത്..
ഉം... മൂളിക്കൊണ്ട് സജിത താഴേക്ക് പോയി
തന്റെ വേദനകളും പ്രയാസങ്ങളും രേവതി മാസ മുറയുടെ തലയിലിട്ട് തന്റെ ഭാഗം ന്യായീകരിച്ചു ഉള്ളാൽ ചിരിച്ചു.
ഏട്ടാ...
വിളിച്ചു കൊണ്ട് രേവതി റൂമിലേക്ക് കേറുമ്പോൾ രാഹുൽ കട്ടിലിൽ ചാരി ഇരിക്കുകയായിരുന്നു..
തന്നെ അഭിമുഖീകരിക്കാൻ അവൾക്ക് തെല്ലും പ്രയാസമോ ലജ്ജയോ ഇല്ല എന്നത് അവനെ അത്ഭുതപ്പെടുത്തി.
തന്റെ ചിന്ത എങ്ങനെ താൻ തന്റെ കുഞ്ഞനുജത്തിയെ നേരിടുമെന്നതായിരുന്നു.. ഇവിടെ അവൾ ഒരു കൂസലുമില്ലാതെ എന്റെ റൂമിൽ കേറി വന്നിരിക്കുന്നു.. കലികാലം
രേവതി : ഏട്ടാ ജാൻ ഫോൺ എടുക്കുന്നില്ല
രേവതി ടെൻഷനിലായിരുന്നു അവനോട് പറഞ്ഞത് ...
രാഹുൽ : അവൾ കുളിക്കുകയോ മറ്റൊ ആയിരിക്കും.. അല്ലാ.. അമ്മ വല്ലോം ചോദിച്ചോ??
രേവതി : ഇല്ല.. ഏട്ടനോടോ?
രാഹുൽ : ഇല്ല.. രണ്ട് ദിവസം അമ്മയുടെ മുന്നിൽ പെടേണ്ട.. നിന്നെ കണ്ടാൽ തന്നെ മനസ്സിലാകും 'നീ കിണ്ണം കട്ടിട്ടുണ്ട് എന്ന് '.
രേവതി : എങ്കിൽ കള്ളനെ
💬 Comments
View all comments