0%

Chapter Title : അവൻ പറഞ്ഞ കഥ [ജാസ്മിൻ]

Author : Kambikathakal Read All Parts 491

അമ്മ ഇവളെ ഒന്ന് പറഞ്ഞു മനസ്സിലാക്ക് "

"ഞാനെന്താടാ ഇവളെ പറഞ്ഞു മനസ്സിലാക്കേണ്ടത്? വന്നത് മുതൽ ഇവളെന്നെ കുറ്റപ്പെടുത്തുകയാ.. ഞാനാണോ ഇവളെ കെട്ടിച്ചു വിടാൻ തിടുക്കം കൂട്ടിയത്? നീയോ നിന്റെ അച്ഛനോ ആണോ? ഇവൾ ഒറ്റയ്ക്കാലിൽ നിന്ന് വാശിപിടിച്ചിട്ടല്ലേ നാത്തൂനോട് ഏട്ടൻ പോയി ചോദിച്ചത്?"

സജിതയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ആ ചുവന്ന കവിളിലൂടെ ഒലിച്ചിറങ്ങി.

"ഒരു പിജി പോലും എടുക്കാതെ ഇരുപത് വയസ്സ് തികയുന്നതിന് മുൻപ് കല്യാണം കഴിക്കണമെന്ന് വാശിപിടിച്ചത് ഇവളല്ലേ"?

പതം പറഞ്ഞു കരഞ്ഞുകൊണ്ട് സജിത ആ കട്ടിലിന്റെ അരികിലായിരുന്നു മൂക്കുപിഴിഞ്ഞു.

പെട്ടെന്ന് ചാടി എഴുന്നേറ്റ രേവതി സജിതയുടെ കയ്യിലിരുന്ന കുഞ്ഞിനെ പിടിച്ചു വാങ്ങി പുറത്തേക്ക് നടക്കാൻ തുടങ്ങി. ഓടിച്ചെന്നു രാഹുൽ അവളെ ഒറ്റക്കയ്യാൽ മുറിക്കകത്തേക്ക് വലിച്ചു. ഇതുകണ്ട പൊന്നു കരച്ചിൽ തുടങ്ങി.

"ഞാനും ന്റെ മോളും നിങ്ങൾക്ക് ഭാരമാകുമെന്ന പേടിയല്ലേ എന്നെ വീണ്ടും നിങ്ങളാ നരകത്തിലേക്ക് പറഞ്ഞു വിടുന്നത്, വിട്... ഞാനും ന്റെ മോളും ആർക്കും ഒരു ഭാരമാകില്ല" രേവതി രാഹുലിന്റെ കയ്യിൽ കിടന്ന് കുത്താറിക്കൊണ്ടേ ഇരുന്നു.

"അമ്മേ പൊന്നുവിനേം കൊണ്ട് തറവാട്ടിലേക്ക് പൊക്കോളൂ... ഞാൻ ഇവളെ സമാധാനിപ്പിച്ചു കൊണ്ട് വന്നോളാം. ഞാൻ വന്നിട്ട് മണ്ഡപത്തിലേക്ക് പോകാമെന്നു ചെറിയച്ഛനോട് പറഞ്ഞാ മതി". രാഹുൽ സജിതയോട് പറഞ്ഞു.

പുറത്തേക്കിറങ്ങിയ സജിതയുടെ പിറകെ എത്തിയ രാഹുൽ ചോദിച്ചു, "അമ്മ എങ്ങനെ പോകും? ആട്ടോ വല്ലതും കിട്ടുമോ എന്ന് നോക്കട്ടെ"?

വേണ്ടടാ., കിണ്ണൻ വന്നിട്ടുണ്ടെന്ന് അംബികേച്ചി പറഞ്ഞു. ഞാനവനെ വിളിച്ചോളാം...

കോലായിലെ കസേരയിലേക്കിരുന്നിട്ട് അമ്മ ഫോണെടുത്തു കിരണേട്ടനെ വിളിക്കുമ്പോൾ ഞാൻ അകത്തേക്ക് പോയി.

കരഞ്ഞു തളർന്നു തറയിൽ

💬 Comments

View all comments