Chapter Title : അവനിൽ നിന്നും അവളിലേക്ക് 3 [Sunoj]
നില്പുണ്ടായിരുന്നു വിജിക്ക് അവനെ പരിചയപ്പെടുത്തി ഞങ്ങൾ മാളിലേക്കു കയറി അവനോടു അടുക്കളയിലേക്കു അത്യാവശ്യം വേണ്ട സാധങ്ങൾ വാങ്ങാൻ പറഞ്ഞു ഞാനും വിജിയും ഡ്രസ്സ് സെക്ഷനിലേക്കു പോയി. ഞാൻ ഏറെ നിർബന്ധിച്ചിട്ടാണ് രണ്ടു ജോഡി ലെഗ്ഗിൻസും ടോപ്പും ഒരു ഫുൾ സ്കർട്ടും പിന്നെ റൂമിൽ ഇടാൻ രണ്ടു ജോഡി കോട്ടൺ ടു പിസും വാങ്ങിയത് എന്റെ കയ്യിലെ പൈസ ചിലവാക്കുന്നതിൽ അവൾക്ക് ഏറെ വിഷമമുണ്ടായിരുന്നു. ഡീ നിനക്ക് ഇതിനടിയിൽ ഇടാൻ ഒന്നും വേണ്ടേ... എന്റെ സംശയം അവളുടെ ചെവിയിൽ പതിയെ ചോദിച്ചു.. ചിരിച്ചുകൊണ്ട് ഞാൻ വാങ്ങിക്കോളാം എന്നും പറഞ്ഞു അവൾ ആ സെക്ഷനിലേക്കു പോയി.. ഉച്ചക്ക് കഴിക്കാനുള്ള ബിരിയാണിയും പാർസൽ വാങ്ങിയാണ് ഞങ്ങൾ റൂമിലേക്ക് പോയത്.. ഒരാഴ്ച പെട്ടന്ന് കടന്നുപോയി വിജി നന്നായി പാചകം ചെയ്യും ഞാൻ ജോലിക്ക് പോയാൽ പിന്നെ അവൾ ഒറ്റക്കാണ് അങ്ങനെയാണ് ഞാൻ സണ്ണിച്ചായനോട് ഇവളുടെ കാര്യം പറയുന്നത് ആളുടെ വൈഫ് ന് ഇവിടെ ഒരു ബ്യുട്ടിപാർലർ ഉണ്ട് അവിടെ അവൾക്കു ഒരു ജോലി കിട്ടുമോ എന്നനേഷിച്ചതും സുനോജേ... ഞാൻ വൈഫ് നോട് ചോദിക്കട്ടെ വിജി ഒരു പെണ്കുട്ടിയലല്ലോ... ഒരു ട്രാൻസ് ന് അവിടെ ജോലി... എന്തായാലും ഞാൻ സംസാരിക്കാം.. എനിക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ഞാനികാര്യം വിജിയോട് പറഞ്ഞിരുന്നില്ല രണ്ടു ദിവസം കഴിഞ്ഞിട്ടാണ് സണ്ണിച്ചയാൻ എന്നെ വിളിച്ചത് അന്ന് വൈകീട്ട് വിജിയെയും കൂട്ടി അവരുടെ ഫ്ലാറ്റിലേക്ക് ചെല്ലാൻ. റൂമിൽ വന്ന് വിജിയോട് കാര്യങ്ങൾ പറഞ്ഞു. അവൾക്കു അതിശയമായിരുന്നു ഇതെല്ലാം നടക്കുമോ എന്നാ. പോയി നോക്കാം നീ റെഡിയാകു... ഫുൾ സ്കർട്ടും ടോപ്പും
💬 Comments
View all comments