അവനിൽ നിന്നും അവളിലേക്ക് [Sunoj]
📝 Ongoing
👁 178998 views ❤ 211 likes 💬 20 comments
അവനിൽ നിന്നും അവളിലേക്ക്
Avanilninnum Avalilekku | author : Sunoj
ഇതൊരു കഥയാണ് വെറും സങ്കൽപികം മാത്രമായ കഥ...
പുതിയ ജോലി സ്ഥലത്തേക്ക് എത്തിയിട്ട് രണ്ടു മാസം കഴിഞ്ഞു ബാഗ്ലൂർ നഗരത്തിന്റെ തിരക്കുകൾ ഇവിടെ നിന്നും തുടങ്ങുന്നതേയുള്ളൂ നഗരത്തിൽ ജോലി ചെയ്യുന്ന ചെറിയ ശമ്പളക്കാർക്ക് ജീവിക്കാൻ പറ്റിയ ഒരു സ്ഥലം എന്തോ.. ഇവിടെയധികം മലയാളികളെ കണ്ടിട്ടില്ല പതിവുപോലെ ജോലി കഴിഞ്ഞു ഈ തട്ടുകടയിൽ നിന്നും ഒരു ചായ പതിവാ രാത്രിയിലേക്ക് ഇവിടെ നിന്നും എന്തെങ്കിലും പാഴ്സലും വാങ്ങിയാ റൂമിലേക്ക് പോവുക തനിച്ചു താമസിക്കുന്നത് കൊണ്ടും ജന്മനാ ഉള്ള മടിയും കാരണം ഉള്ള കിച്ചണിൽ പൂച്ച പെറ്റു കിടക്കുകയാണ്
ചായയും കുടിച്ചു റോഡിലേക്ക് വായിനോക്കിയിരിക്കുകയാ കുറച്ചു കഴിഞ്ഞേ റൂമിലേക്ക് പോകു നഗരത്തിൽ നിന്നും ജോലി കഴിഞ്ഞു അവരവരുടെ താമസസ്ഥലത്തേക്ക് തിരിച്ചു വരുന്നതിന്റെ ചെറിയ തിരക്കാണ് റോഡിൽ തെരുവു വിളക്കുകൾ തെളിഞ്ഞു തുടങ്ങി ഈ തിരക്കുകൾക്ക് ഇടയിലൂടെ നഗരത്തിലേക്ക് പോകുന്ന ഹിജഡകളുടെ ഒരു സംഘം ഏഴ് എട്ടു പേരുണ്ട് ആ കൂട്ടത്തിൽ വലിയ ശബ്ദത്തിൽ സംസാരിച്ചു കളിച്ചു ചിരിച്ചു എത്ര സന്തോഷത്തോടെയാണ് ഇവർ പോകുന്നത് എല്ലാവരും നല്ല കളർ ഫുൾ ഡ്രെസ്സാണ് ധരിച്ചിരിക്കുന്നത് കൂടുതലും ചുരിദാർ ആണ് സാരിയും ജീൻസും ടോപ്പും ഇട്ടവരും ഉണ്ട് കൂട്ടത്തിൽ മുല്ലപ്പൂവും കൈ നിറയെ കുപ്പിവളയും ഉണ്ട് സാരി ഉടുത്തവർക്ക് യഥാർത്ഥ പെണ്ണുങ്ങളെക്കാൾ ഭംഗിയാ ചിലരെ കാ
💬 Comments
View all comments