0%

Chapter Title : അവരാമി പ്രണയം 1 [അവന്തിക]

Author : kkstories Read All Parts 480

തല താഴ്ന്നു പോയിരുന്നു...

വാസുദേവന്റെ ശബ്ദം ആണ് അവളെ കാശിയിൽ നിന്ന് തിരികെ കൊണ്ട് വന്നത്..

ആളുകൾ ഇപ്പോൾ തന്നെ ഓരോന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട്... ചേട്ടന്റെ ഭാര്യയെ അനിയൻ കെട്ടി എന്നൊക്കെ...

വാസുദേവ് സംസാരിച്ചു തുടങ്ങിയതും കാശി അയ്യാളെ ഒന്ന് നോക്കി...

അച്ഛൻ തിരഞ്ഞെടുത്തത് തെറ്റായിപോയി മോനെ.. എന്ന് കരുതി നിനക്ക് ഒരു ജീവിതം ഇല്ലാതെ ആകരുത്... എനിക്ക് അത് സഹിക്കാൻ പറ്റില്ല... നിനക്ക് വേണ്ടി ഒരാളെ നീ തന്നെ കണ്ടെത്തണം മോനെ...

വാസുദേവ് കാശിയുടെ കൈയിൽ പിടിച്ചു കൊണ്ട് ഒരു അപേക്ഷ പോലെ പറഞ്ഞു..

അതിന് ഒന്ന് മൂളിക്കൊണ്ട് കാശി കഴിച്ചു എഴുന്നേൽക്കുമ്പോൾ അവനെ അമർഷത്തോടെ നോക്കി ഇരുന്നു മീര.. ഇത് വരെ ആയിട്ടും തന്നിലേക്ക് അവന്റെ ഒരു നോട്ടം പോലും വന്നിട്ടില്ല... അതിന്റെ ദേഷ്യം ആണ് മീരക്ക്.. അവനാൽ ഒന്ന് ശ്രെദ്ധിക്കപ്പെടാൻ അത്രക്കും ആഗ്രഹം ഉണ്ട് അവൾക്ക്...

ഫസ്റ്റ് നൈറ്റ്‌ ഒന്നും അല്ലല്ലോ പാലും പഴവും ഒക്കെ കൊണ്ട് പോകാൻ.. അത് നാളെ ചായ ഇടാൻ എടുക്കാം.. ഇപ്പോ സാധനങ്ങൾക്ക് ഒക്കെ എന്താ വില...

അടുക്കളയിൽ നിന്ന് മീര ഒരു ഗ്ലാസ്‌ പാൽ എടുത്തു കൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ ആണ് രാധ അവിടേക്ക് വന്നു അവളുടെ കൈയിൽ നിന്ന് ആ പാൽ ഗ്ലാസ്‌ വാങ്ങി തിരികെ വച്ചു കൊണ്ട് പറഞ്ഞത് കേൾക്കെ മീര ദേഷ്യത്തോടെ അവരെ നോക്കി...

ഞാൻ മാത്രം അല്ലല്ലോ തെറ്റ് ചെയ്തത്... അത് നിങ്ങളുടെ മകൻ കൂടെ ചേർന്നു അല്ലേ.. എന്നിട്ട് ഇങ്ങനെ എന്നെ മാത്രം കുത്തി പറയേണ്ട ആവശ്യം എന്താ..

💬 Comments

View all comments