Chapter Title : അവർക്കു അവർ മതി 6 [അമവാസി]
ആ വെള്ള ചാറ്റത്തിൽ താഴെ നിന്നു അവർ മൂവരും കെട്ടി പിടിച്ചു നിന്നു കുളിച്ചു... ഒരു അർത്ഥത്തിൽ അതൊരു ഗംഗയിൽ മുക്കുന്ന പോലെ അവർക്കു തോന്നി.. എന്നിട്ട് അവർ വസ്ത്രം മാറി നേരെ വണ്ടിയിൽ പോയി ഇരുന്നു
അപ്പു കാർ തിരിച്ചു വിട്ടു...
വീട്ടിലേക്ക് പോവും വഴി അവരുടെ ഹോട്ടലിൽ കേറി..
രമണി : ആ ചേച്ചി ഇതെന്താ ഇത്ര നേരത്തെ..
കാർത്തു : ഇന്ന് എന്റെ പിറന്നാൾ ആണ് രമണി അത് കൊണ്ട് ഇന്നലെ രാത്രി തന്നെ ഞങ്ങൾ ഒന്ന് തിരുന്നെല്ലിയിൽ പോയി അമ്പലത്തിൽ കേറി തൊഴുതു പവിടുത്തെ പാപ നാഷിനിയിൽ പോയി ഒന്ന് വെള്ളം കൊണ്ട് ശുദ്ധി വരുത്തി....
അതോടൊപ്പം തന്നെ അവിടെ ഉള്ള ബാക്കി നിക്കുന്ന പണിക്കാരോടും വിശേഷം തിരക്കി
രമണി : ഇതാണല്ലേ ഹോം നേഴ്സ് കൊച്ചു... ലയ എന്നല്ലേ പേര്
ലയ : അതെ ചേച്ചി.....
രമണി : രാമൻ ചേട്ടൻ
അപ്പു : അച്ഛൻ യാത്ര ഷീണം ആണ് ഉറക്കത്തിലാ...
കാർത്തു : എന്നാ ഞങ്ങൾ അങ്ങോട്ടു പോട്ടെ രമണി ഷീണം ആണ് ഇന്നലെ ഉറങ്ങി ഇല്ല...
രമണി : ആയിക്കോട്ടെ ചേച്ചി ഞാൻ വിളിക്കാം.....
അങ്ങനെ അവർ വണ്ടിയിൽ കേറി പോയി... അപ്പൊ അവിടെ ജോലിക്ക് നിന്ന ഒരു പണിക്കാരി...
: ആ ചെക്കൻ കല്യാണം കഴിച്ചത് ആണോ ആ പെണ്ണ്..
രമണി : ഒന്ന് പൊടി ആ പെണ്ണ് അവിടെ ജോലിക്ക് നിക്കുന്നത് ആണ്
പണിക്കാരി : ആ പെണ്ണിന്റെ മട്ടും ഭാവവും കണ്ടപ്പോ വിചാരിച്ചു
💬 Comments
View all comments