Chapter Title : അവരുടെ ക്യാമ്പസ് രാവുകൾ [ Aadhithya Kesari ]
എനിക്ക് ടൂറൊന്നും എൻജോയ് ചെയ്യാൻ പറ്റിയില്ല…” ദേവജിത്ത് ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തിയതും അവന്റെ കണ്ണുകൾ നിറയുന്നത് ആദി കണ്ടു.
“ഓ സോറിടാ നീയെന്നോട് ഷെമിക്കണം… ഞാൻ ഇതൊന്നും മനസിലാക്കാതെയാണ് പെരുമാറിയത്… നിനക്ക് ഇപ്പോൾ എന്താ വേണ്ടത് അവൾ വന്നോ എന്നറിയണം… അത്രെയല്ലേ ഉള്ളു… ഇപ്പ ശെരിയാക്കിത്തരാം…” ആദി, കുറച്ചങ്ങോട്ട് മാറി അവന്റെ ഫോണിൽ ആരുടെയോ നമ്പർ ഡയൽ ചെയ്തു…?
” ഹലോ കാർത്തു… എടി നിന്റെ കൂടെ നയന ഉണ്ടോ…. ഓ ശെരി…. നിങ്ങൾ ഉടെനെ എത്തില്ലേ… ഓക്കേ ശെരി… ഞാൻ ഫോൺ വെക്കുവാ മോളു… നേരിട്ട് കാണാം. ഞാനേയ് എന്റെ ചങ്കിനെ പോയി കളിപ്പിക്കട്ടെ.
“എടാ നീ ആരെയാ വിളിച്ചേ…?? നയന വരില്ലേ…????” ദേവജിത്ത് അവന്റെ അടുത്തെത്തി ചോദിച്ചു.
“ ശോ ഡാ ചെറുക്കാ നീയിങ്ങനെ ഞെരിപിരി കൊള്ളുന്നതെന്തിനാ…! നീ നിന്റെ കാമുകിയെ കുറിച്ച് ഇത്ര വേവലാതിപ്പെടേണ്ട. അവൾ ഇത്തവണയും വരില്ല എന്നാ പറയുന്നത്…"
ആദി അവനെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞു.
“ങേ….നീ എന്താടാ ഈ പറയുന്നത് അവൾ ഇത്തവണയും വരില്ലേ… കള്ളം പറയരുത്…” ദേവജിത്ത് ഞെട്ടി ?.
“അതേടാ ഞാൻ പറഞ്ഞത് സത്യമാണ് അവൾക്ക് ഇന്ന് ഡെങ്കിപനി? സ്ഥിതികരിച്ചുവെന്ന് കാർത്തികയാ എന്നോട് പറഞ്ഞത്…. അത്ര ഉറപ്പിച്ചു പറയാൻ പറ്റില്ല നയന കൂടുതലൊന്നും കാർത്തുവിനോട് പറഞ്ഞില്ല….”
“സിവനേ…! എന്റെ ബാംഗ്ലൂർ ടൂർ കുളമായി… ?…എടാ ഞാനിനി എന്നാതിനാ ഇവിടെ നിൽക്കുന്നത്…. ടൂർ പോയില്ലെന്ന് അറിഞ്ഞാൽ ഏട്ടനെന്നെ കൊല്ലും. ” ദേവജിത്ത് വിലപിക്കാൻ തുടങ്ങി.
അവന്റെ ഏട്ടൻ, ശിവജിത്ത് പോലീസിൽ, ഇൻസ്‌പെക്ടറാണ്. ടൂറിനു പോകാതെ എന്തെങ്കിലും അനാശാസ്യം
💬 Comments
View all comments