Chapter Title : അവരുടെ ക്യാമ്പസ് രാവുകൾ [ Aadhithya Kesari ]
പെട്ടന്ന് ഒരു കാറിന്റെ ഹോണടി കേട്ടു അവർ തിരിഞ്ഞു നോക്കി… ഒരു വൈറ്റ് കളർ ഹോണ്ട അമേസ് കാർ കോളേജ് ഗ്രൗണ്ടിലുള്ള കാർ പാർക്കിങ് ഏരിയയിൽ വന്നു നിന്നു. ?
അതിൽ നിന്ന് ഫ്രണ്ട് ഡോറിൽ നിന്ന് സുന്ദരിയായൊരു പെൺകുട്ടി ഇറങ്ങി വന്നു. ജീൻസും ഇറുകിയ ടോപ്പുമായിരുന്നു അവളുടെ വേഷം. കാണാൻ വളരെ മോഡേൺ ലുക്ക് ആയിരുന്നു അവൾക്ക്.
ആകെപ്പാടെ ഒരു അപ്പീലിംഗ് സ്റ്റൈൽ ആയിരുന്നു അവൾക്ക് ഉണ്ടായിരുന്നത്. അവളെ കണ്ട് ജിത്തുവിന്റെ കണ്ണുതള്ളിപ്പോയി.
ആദിയ്ക്കാകട്ടെ , അവന്റെയുള്ളിന്റെയുള്ളിൽ അടക്കി വെച്ചിരുന്ന വന്യമായ മോഹങ്ങൾ പുറത്തു ചാടാൻ വെമ്പി നിൽക്കുന്നത് പോലെ തോന്നി.
'ശോ ഇവളിന്ന് എന്റെ കണ്ട്രോൾ കളയാനായിട്ടാണോ ഇങ്ങോട്ട് വന്നത്.'
അവൻ പിറുപിറുത്തു.
"യ്യോ… ഇത് കാർത്തികയല്ലേ."
കാറിൽ നിന്ന് ഇറങ്ങിവന്നയാളെ കണ്ട് ആദിയും ജിത്തുവും അടുത്തേക്ക് ചെന്നു.
" ഹലോ മൈ ഡിയർ ബോയ്സ്… " അവർക്ക് നേരയവൾ കൈവീശി കാണിച്ചു.
" എടീ നയന എന്തിയേ ??? " കറുത്ത സൺഫിലിം ഒട്ടിച്ചിരിക്കുകയായിരുന്ന കാറിന്റെ സൈഡ് ഗ്ലാസ്സ് വിൻഡോയിലേക്ക് ചുഴിഞ്ഞു നോക്കി കൊണ്ട് ദേവജിത്ത് ചോദിച്ചു.
"അവളിവിടെ തന്നെയുണ്ട്. എടീ നയനേ ഇറങ്ങി വാ. നിന്റെ കാമുകൻ വിളിക്കുന്നു." എന്ന് പറഞ്ഞു കൊണ്ട് കാർത്തിക ബാക്ക് ഡോർ തുറന്നതും അതിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി വന്നു.
കാണാൻ സ്വർഗ്ഗലോകത്തെ സുന്ദരിമാരെ പോലെയായിരുന്നു അവൾ. ചുരുക്കി പറഞ്ഞാൽ വെണ്ണകല്ലിൽ കൊത്തിയെടുത്ത ദേവതാശിൽപ്പം പോലെ. കാണുന്നവന്റെ വെള്ളം പോകാനിടയാക്കുന്ന മറ്റൊരു പീസ് ഐറ്റം.
" എന്റെ ദൈവമേ.. നീയെന്നെ കാത്തു. ആദി…എടാ പട്ടീ…
💬 Comments
View all comments