Chapter Title : അവിചാരിതം [ഏകലവ്യൻ] [Remastered]
എന്നാലും സാരമില്ല.
അപ്പോളാണ് നൈറ്റ് ഷിഫ്റ്റ് നിൽക്കേണ്ട പയ്യന്‍റെ കാൾ വരുന്നത്. വരാൻ വൈകുമെന്നും പറഞ്ഞിട്ട്.
ഞാൻ തലയിൽ കൈ വച്ചു പോയി. മാനേജരോട് പറഞ്ഞാൽ അവൻ വരുന്നത് വരെ നിക്കാൻ പറയുമെന്നല്ലാതെ ഒരു കാര്യവുമുണ്ടാകില്ല.
സമയം നീങ്ങുമ്പോ എന്ത് ചെയ്യണമെന്നറിയാതെ വേഗം അവനെ തിരിച്ചു വിളിച്ചു.
“ഡാ ചേച്ചിക്ക് ബസ്സില്ലെടാ.. ഇനിയും വൈകിയാൽ വീട്ടിലെത്താൻ പറ്റില്ല..”
“ഇതാ ചേച്ചി എത്തി ഒരു കാ മണിക്കൂറൂ ടെ. “
അവൻ കട്ട് ചെയ്തു.
പറഞ്ഞതിലും അഞ്ചു മിനുട്ട് വൈകി അവനെത്തി.
കസ്റ്റമേഴ്‌സ് എൻട്രി ഉള്ളത് കൊണ്ട് എനിക്ക് വേഷം മാറാൻ കഴിഞ്ഞില്ല.
അവന് ഹാൻഡോവർ നൽകി, തിരക്ക് പിടിച്ച്, സൈഡ് ബാഗും വലിച്ചു തോളിലിട്ട് വേഗം ബസ്സ് കിട്ടാൻ വേണ്ടി നടന്നു.
അവിടുന്ന് ടൗണിലേക്ക് ബസ് കയറി. അധികം തിരക്കുണ്ടായില്ല. പതിനഞ്ചു മിനുട്ട് കൊണ്ട് ബസ്, ടൗണിലെ സ്റ്റാൻഡിലെത്തി.
എന്റെ ബസ് സമയ ക്രമങ്ങളെല്ലാം നന്നായി തെറ്റിയെന്നത് ബസ്റ്റാന്റ് കണ്ടപ്പോ എനിക്ക് ബോധ്യമായി.
അവിടെ ഒറ്റപ്പെട്ട് രണ്ടു മൂന്ന് ബസ്സുകൾ മാത്രം.
നാട്ടിലേക്ക് ബസ്സ് കാണുന്നില്ല. ഞാനൊന്നു നടുങ്ങി.
അവിടെ ബസ്സിറങ്ങി മുന്നോട്ട് നടക്കുമ്പോൾ, ഒറ്റക്കും കൂട്ടമായും നടക്കുന്നേം നിൽക്കുന്നേം ആണുങ്ങളെ മാത്രമേ കണ്ണിൽ പെടുന്നുള്ളു.
അത് പേടി കൊണ്ടാണോ അതൊ ആ സ്റ്റാൻഡ് മുഴുവൻ ആണുങ്ങൾ മാത്രമേ ഉള്ളോയെന്നത് കൊണ്ടാണോ എന്ന് മനസിലായില്ല.
പലതും എന്റെ നേരെ തുറിച്ചു നോക്കുന്നുണ്ട്. അത് ഞാനുടുത്ത വേഷത്തിന്റെയാണെന്ന് എനിക്ക് മനസ്സിലായി.
സ്റ്റാൻഡ് ഷെൽട്ടറിലേക്ക് കേറി നിന്ന് വേഗം ഫോണെടുത്തു. സുശീലേട്ടനെ വിളിക്കാൻ നോക്കിയപ്പോൾ മൂപ്പര് രാവിലെ പറഞ്ഞതാണ് ഓർമ
💬 Comments
View all comments