Chapter Title : അവിചാരിതം [ഏകലവ്യൻ] [Remastered]
നാരായണി ഒരു നോട്ടം.
“അമ്മയെന്താ പറഞ്ഞേ..?”
അവർ ചോദിച്ചു.
കാരണം ഞാൻ ഇപ്പൊഴാണ് പാല് വാങ്ങാൻ വന്നതെന്ന് നാരായണിക്കല്ലേ അറിയൂ.
“വീട്ടിൽ വിരുന്ന്കാരുണ്ടായിരുന്നു എന്ന് പറയുവാരുന്നു.”
“ഓ..അങ്ങനെ..!”
പാല് തന്ന് അവർ ഉള്ളിൽ പോയി. ഞാൻ തിരിച്ചും.
അമ്മയുടെ പുറകെ വരമ്പിലൂടെ നടന്നു.
ആ സമയം കൊണ്ട് ഞാൻ പാല് അമ്മയുടെ കയ്യിൽ കൊടുത്ത്, സാരി ശെരിയാക്കി മുടിയഴിച്ചു കെട്ടി.
പിന്നാമ്പുറത്തു തന്നെ സുശീലേട്ടൻ ഉണ്ടായിരുന്നു.
“എന്താ ശ്യാമേ വൈകിയേ??”
“കറക്കുന്നെ ഉണ്ടായുള്ളൂ ചേട്ടാ..!”
പറഞ്ഞിട്ട് ഞാൻ ടാപ്പിൽ നിന്നു മുഖം കഴുകി.
“എടി.. നീ ഷെഡിലെ ലൈറ്റ് ഓഫ് ആക്കിയിട്ടില്ല..!”
സുശീലേട്ടൻ പറഞ്ഞത് കേട്ടു ഞെട്ടി കൊണ്ട് ഞാൻ ഷെഡിലേക്ക് നോക്കി.
“നീ കേറിക്കോ ഞാൻ ഓഫ് ആക്കിക്കോളാം.”
“ഇനി ചേട്ടൻ ഇറങ്ങേണ്ട. ഞാൻ നോക്കിക്കോളാം..”
അതും പറഞ്ഞ് ഞാൻ ഷെഡിലേക്ക് നടന്നു. ഇവർ ഇതുവരെ പോയില്ലേന്നു ചിന്തിച്ചു കൊണ്ട്.
💬 Comments
View all comments