0%

Chapter Title : അവിചാരിതം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 2.6K

കാണാൻ ഒന്ന് ഏന്തി നോക്കിയപ്പോൾ ചെക്കന്‍റെ അടുത്തിരുന്ന 40 കാരനെ കണ്ടു ഞെട്ടി.
ബസിൽ നിന്നു തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ നിന്ന രോമം നിറഞ്ഞ മുഖം അയാളുടേതായിരുന്നു. അയാളും എന്നെ കണ്ടു. ഇവളിവിടെ എന്ന ആശ്ചര്യം ആയിരുന്നു അയാളിൽ. ഞാൻ വേഗം പുറകോട്ടു ഉൾവലിഞ്ഞു.
“അതാരാ അമ്മേ?? “ ജനലിലൂടെ അയാളെ കാണിച്ചു കൊടുത്തു ഞാൻ ചോദിച്ചു.
“ബ്രോക്കർ “ ചിരിച്ചു കൊണ്ട് മറുപടി വന്നു.
സൗമ്യനായ ഒരു ചെന്നായയെ പോലെ എന്നിലെ ആട്ടിൻകുട്ടിയെ അയാൾ ഉള്ളിലേക്ക് പരുതുന്നുണ്ടായിരുന്നു. ഞാൻ പുറത്തിറങ്ങിയില്ല. വൈകാതെ അവർ ഇറങ്ങി. ഞാൻ ആരാണെന്നു അയാൾ മനസിലാക്കിയിട്ടുണ്ടാവണം.
അന്ന് വൈകുന്നേരം തന്നെ ആലോചന ഉറപ്പിക്കാം എന്ന ഫോൺ കാൾ അമ്മയെ തേടിയെത്തി. ചെക്കന് അല്പം ധൃതി ഉള്ളത് കൊണ്ട് നേരത്തെ വേണമെന്നും. ജാതകം ചേർച്ചയാണെന്നും. ഇതിൽ കൂടുതൽ ഇവർക്ക് ഒന്നും വേണ്ട.
വൈകാതെ ഈ വീട്ടിൽ ഒരു കല്യാണ പന്തൽ ഉയരുമെന്ന് ഞാനറിഞ്ഞു. സുശീലേട്ടൻ അതിന്റെ തിരക്കിലാണ്. അങ്ങനെ കല്യാണത്തിന്‍റെ രണ്ടു ദിവസം മുന്നേ ആളുകൾ ആളുകൾ ഒഴുകിയെത്തി. പന്തലു കാരും വെപ്പുകാരും. ബാക്കി പണിക്കാരും എല്ലാം. ഞാൻ എല്ലാരിലും അന്ന് ബസിലുണ്ടായ ആരും ഉണ്ടാവല്ലേ ന്നു പ്രാർത്ഥിച്ചു. ബ്രോക്കർ എന്തായാലും കണ്ടു.
വെപ്പുകാർ അടുക്കളയുടെ പിന്നാമ്പുറത്തു പന്തലടിച്ചു. ഭാഗ്യം അവരിലൊന്നും അറിയുന്ന ആരും ഇല്ല. അതൊക്കെ കഴിഞ്ഞ് കല്യാണത്തിരക്കായി. തലേന്ന് രാവിലെ കുളിച്ചൊരുങ്ങി ചന്ദനവും തൊട്ടു സാരിയുമുടുത്തു പണികൾ തുടങ്ങി. ബന്ധുക്കൾ എല്ലാം എത്തി തുടങ്ങി. പുറത്തിരിക്കുന്ന കാരണവന്മാർക്ക് ചായ കൊടുത്ത് തിരിയുമ്പോൾ മുന്നിൽ തന്നെ ബ്രോക്കർ ചന്ദ്രൻ. ഞാൻ പേടിച്ചു

💬 Comments

View all comments