Chapter Title : അവിചാരിതമായ കണ്ടുമുട്ടൽ [Kichu rock]
പ്രശ്നം തനിക്കു, ഫാമിലിയിൽ എന്തെങ്കിലും ഇഷ്യൂ? തന്റെ ഹസ്ബൻഡ് ഗൾഫിൽ അല്ലെ,?"
"എന്റുപറയാനാ, എന്റെ ചേട്ടാ, പണ്ട് ചെറിയ പ്രേമമൊക്കെ ഉണ്ടായിരുന്നു SSLC ക്ക് പഠിക്കുമ്പോൾ, അത് വെറുമൊരു ഇൻഫെക്റ്റുവേഷൻ ആയിരുന്നു, പക്ഷെ ആ കാരണം കൊണ്ടു 18 വയസു കഴിഞ്ഞപ്പോഴേ എന്നെ കെട്ടിച്ചു വിട്ടു, അതും പയ്യൻ ദുബായിൽ ആണ്, വയസ്സ് ഇച്ചിരി കൂടുതലാണ്,എനിക്ക് 18ഉം അയാൾക്ക് 33ഉം, അതായിരുന്നു age ഡിഫറെൻസ്. അന്നു അച്ഛന്റെ ഭരണം, ഒന്നും തിരിച്ചുപറയാൻ പറ്റില്ല, എന്നാൽ അടി ഉറപ്പു, അതുകൊണ്ട് ഞാൻ കല്യാണത്തിന് സമ്മതിച്ചു,"
"എന്നിട്ട് "? ഞാൻ ചോദിച്ചു.,
""എന്നിട്ടെന്താ, അയാൾക്ക് ദുബായിൽ വേറെ കുടുംബം ഉണ്ടെന്നു മനസ്സിലാക്കാൻ ഞാൻ 5വർഷം വേണ്ടിവന്നു..."""
""അയ്യോ, അതെങ്ങനെ വേണ്ട വിധത്തിൽ അന്വേഷിച്ചില്ലേ അന്നൊക്കെ"
"ആരോട് ചോദിക്കാന ചേട്ടാ, ആ സമയത്താണ് അച്ഛന്റെ മരണവും, പിന്നെ അത് ആരും അന്വേഷിക്കാതെ ആയി, പക്ഷെ ഞാൻ ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്തു"
"എന്നിട്ട് ഡിവോഴ്സ് ആയോ"?
"പിന്നെ ആവാതെ, അതൊക്കെ അതിന്റെ അടുത്ത വർഷം തന്നെ കിട്ടി,""
""അപ്പൊ ഹസ്ബൻഡ് ഗൾഫിൽ ആണെന്ന് പറഞ്ഞതോ, ഇവിടെയൊക്കെ അങ്ങനെയാ പറയുന്നേ."
""അതൊക്കെ പൂവാലമാരെ അടുപ്പിക്കാതിരിക്കാനുള്ള നമ്പർ അല്ലെ ചേട്ട""
""ഓഹോ,"
"മ്മ്, ഇനി ചേട്ടനായിട്ട് ഇത് ആരോടും പറയാൻ നിൽക്കണ്ടാ..""
""പിന്നെ നാളെ മുതൽ ഞാൻ ഒരു മൈക്കും സ്പീക്കറും കൊണ്ട് ഇറങ്ങാൻ പോകുവല്ലേ നാടുമിഴുവൻ പറയാൻ, ഒന്ന് പോ പെണ്ണെ"😂😂😂
അവളും ഒരു കള്ള ചിരിയോടെ അത് ചിരിച്ചു കളഞ്ഞു.
""അതുപോട്ടെ ഇതുവരെ ആരോടും പറയാത്ത, ഈ നാട്ടിൽ ആർക്കുമറിയാത്ത രഹസ്യം
💬 Comments
View all comments