0%

Chapter Title : അവിഹിത ഗര്‍ഭം [Smitha]

Author : സ്മിത Read All Parts 2082

പറന്നുയരുകയും താഴുകയും ചെയ്യുന്നത് അദ്ദേഹം കണ്ടു. "ഒന്‍പതില്‍ പഠിക്കുമ്പോഴാണ് എന്‍റെ ആദ്യപ്രണയം," പുരോഹിതന്‍ പ്രാവുകളില്‍ നിന്ന്‍ നോട്ടം മാറ്റി അവളുടെ മുഖത്ത് നോക്കി. "അപ്പന്‍റെ പണിക്കാരനായിരുന്നു ചാക്കോ. ആളുകള്‍ ഒക്കെ പുതുക്രിസ്ത്യാനികള്‍ എന്നൊക്കെ വിളിച്ചിരുന്നത് കൊണ്ട് ഒരു വല്ലാത്ത അപകര്‍ഷതയാരുന്നു അവര്‍ക്ക്....അയാളുടെ മകളായിരുന്നു സെലിന്‍. എന്‍റെ കൂടെയാരുന്നു പഠിച്ചിരുന്നെ. അവളെപ്പോലെ ഒരു സുന്ദരിയെ ഞാന്‍ കണ്ടിട്ടില്ല. കറുത്ത സുന്ദരി. അവള്‍ അടുത്തുള്ളപ്പോള്‍ ഞാന്‍ മറ്റൊരാള്‍ ആയിരുന്നു. പേടിച്ചാണ് ഞാന്‍ അവളെ എന്‍റെ ഇഷ്ടം അറിയിച്ചത്.... ഒരുമിച്ചുള്ള ജീവിതവും മറ്റും അസാധ്യമാണ് എന്ന്‍ അവള്‍ പറഞ്ഞെങ്കിലും എന്‍റെ വിഷമം കണ്ടിട്ടോ എന്തോ എന്നോടുള്ള ഇഷ്ടം ഒന്നും കുറച്ചില്ല....അവളുടെ പുഞ്ചിരി മാത്രം മതിയാരുന്നു എനിക്ക് ഒരു ദിവസത്തെ ഊര്‍ജ്ജത്തിന്...." പുരോഹിതന്‍റെ മിഴികള്‍ വീണ്ടും ദേവാലയ ഗോപുരത്തിലേക്ക് നീണ്ടു. "ഒരു മഴക്കാലത്ത് ഞാനും അവളും ഒരു തടിപ്പാലം മുറിച്ച് കടന്ന്‍ സ്കൂളിലേക്ക് പോകുവാരുന്നു..." മിഴികള്‍ തുടച്ച് അദ്ദേഹം തുടര്‍ന്നു. "സെലിനോട് ഉറക്കെ വര്‍ത്താനം പറഞ്ഞു പോകുന്നതിനെടെ പാലത്തില്‍ ഞാന്‍ ശ്രദ്ധിച്ചില്ല...തെന്നി പുഴേലെ കലങ്ങി മറങ്ങി കുതിച്ചൊഴുകുന്ന വെള്ളത്തിലേക്ക് വീണു. എനിക്ക് നീന്താന്‍ അത്ര വശവില്ല എന്നറിയാരുന്ന സെലിന്‍ വെള്ളത്തിലേക്ക് ചാടി. എന്‍റെത്രേം നീന്താന്‍ അറീത്തില്ലാരുന്നു അവള്‍ക്ക്...." അദ്ധേഹത്തിന്‍റെ ശബ്ദം ഇടറി. വിനീത അദ്ധേഹത്തിന്‍റെ കൈയ്യില്‍ സ്വാന്താനത്തോടെ പിടിച്ചു. "ഒഴുകിയലറുന്ന വെള്ളത്തിലൂടെ വന്ന് അവള്‍ എന്നെ വലിച്ച് ഒരു വിധത്തില്‍ കരേലെ ആറ്റുവഞ്ചിച്ചെടിയേ പിടിപ്പിച്ചു. അവളും പിടിക്കാന്‍ തൊടങ്ങുമ്പഴാ... കടപുഴകി ഒഴുകി വന്ന ഒരു വലിയ മരം അവളെ തട്ടി വെള്ളത്തിലേക്ക് ഇട്ടത്.... മനസ്സ് നൊന്ത് ഞാനും അവളെ പിടിക്കാന്‍ ചാടി....പക്ഷെ..." കണ്ണുനീര്‍ ധാരധാരയായി അദ്ധേഹത്തിന്റെ കവിളിലൂടെ ഒഴുകിയിറങ്ങി. "കരേല്‍ അവളും ഞാനും അടിഞ്ഞു ടീച്ചറെ....എനിക്ക് അല്‍പ്പപ്രാണന്‍ ഒണ്ടാരുന്നു. സെലിന്‍റെ പ്രാണന്‍ അങ്ങ് മേലേക്ക് പോയാരുന്നു..." പ്രാവുകളുടെ ചിറകടിയൊച്ച അവരിരുവരും കേട്ടു. "ബോധം വന്നപ്പം ആദ്യം തെരക്കീത് സെലിനെയാ. അപ്പോഴേക്കും അവള്‍ടെ അടക്ക് കഴിഞാരുന്നു. അവടെ കുഴിമാടത്തിപ്പോയി പ്രാര്‍ഥിച്ചു. കരഞ്ഞു .... തീരുമാനിച്ചു....ലൈഫില്‍ ഇനി പെണ്ണില്ല...അങ്ങനെ ഒക്കെ തീരുമാനിക്കാന്‍ ആ കുഞ്ഞ് പ്രായത്തി എവിടുന്ന് ധൈര്യം കിട്ടീന്ന് അറീത്തില്ല. അത്രക്ക് ചോരേല്‍ പിടിച്ച ഇഷ്ടവാരുന്നു

💬 Comments

View all comments