Chapter Title : അവിഹിതം [VAMPIRE]
കൂട്ടാണ് എന്റെ നെഞ്ച് ഇടിക്കുന്നത്...
എങ്കിലും ഒന്നുമേ മനസ്സിലാകാത്തപോലെ
നിഷ്കളങ്കമായി ഞാൻ ചോദിച്ചു, "എങ്ങോട്ട്?...
ഈ ചോദ്യം ചോദിച്ച സമയംക്കൊണ്ട് ഞാൻ,
വീട്ടുകാരറിയാതെ ബൈക്ക് ഉന്തി പുറത്തേക്ക്
ഇറക്കുന്നതുമുതൽ ജാൻസി ചേച്ചിയുടെ വീട്ടിൽ
എത്തിച്ചേരുന്ന വരേക്കുള്ള കർമ്മപരിപാടികളുടെ കാര്യത്തിൽ
ഏകദേശധാരണയിൽ എത്തിയിരുന്നു.....
“അതിവേഗം ബഹുദൂരം" എന്ന ഉമ്മൻചാണ്ടി ലെയിനിൽ ആ സമയത്ത് പെട്ടെന്നൊരു വിശ്വാസം തോന്നിയതിനാൽ, സാധാരണ രീതിയിൽ ആവശ്യമായി വരുന്നതിന്റെ നാലിലൊന്ന് സമയംക്കൊണ്ട് ഞാൻ ജാൻസി ചേച്ചിയുടെ വീടിനടുത്തെത്തി.....
അസമയത്ത് റോഡ് സൈഡിൽ ബൈക്ക് കണ്ട് ആളുകൾ സംശയിക്കേണ്ടെന്നു കരുതി, റോഡിനിരുവശവും പരന്നു കിടക്കുന്ന
പാടത്തിനരികിലായുള്ള ഒരു വൈക്കോൽ കൂനയിൽ ബൈക്ക് ചാരിയിട്ട് അതിൽ വൈക്കോൽ ഇട്ട് മൂടിക്കൊണ്ടിരിക്കുമ്പോൾ
ജാൻസിചേച്ചി വിളിച്ചു........
"നീ വരുന്നില്ലേ?"
വീടിനടുത്തുതന്നെ ഉണ്ടെന്നും, ബൈക്ക് വൈക്കോൽക്കൊണ്ട്
മൂടുകയാണെന്നും ഞാൻ അറിയിച്ചു......
“പിന്നേ..., വരുമ്പം മുൻവശത്തെ റോട്ടിലൂടെ വരരുത്, ആ
വർക്ക് ഷോപ്പില് ചെലപ്പോ ആളുകളുണ്ടാകും."
“പിന്നെ എതിലൂടെ വരും?"
“പിൻവശത്തൂടെ, പാടം വഴി വന്നാൽ മതി."
“പാടത്ത് മുഴുവൻ വെള്ളല്ലേ? ആകെ ചളിക്കെട്ടി
കെടക്കായിരിക്കും"
“നീ വേണോങ്കിൽ വാ, അല്ലേൽ തിരിച്ച് പൊക്കോ..."
കുറെയേറെ കഷ്ടപ്പെട്ടാലും ജാൻസിചേച്ചിയുടെ അടുത്ത് എത്തണം എന്നുതന്നെ ഞാൻ തീരുമാനിച്ചു.....
കാരണം, ഈ ശുഷ്ക്കാന്തിയുംക്കൊണ്ട്
നടക്കാൻ തുടങ്ങീട്ട് ഇശ്ശി കാലായേ.......
ഇതൊന്ന് എവിടേലുംക്കൊണ്ട് പ്രയോഗിക്കാൻ
ഇക്കാലമത്രയും തരപ്പെട്ടിരുന്നില്ല.....
ഈ ഫോൺ സംസാരവും ഈങ്ക്വിലാബ് വിളിയും
മാത്രമായി എത്രക്കാലംന്നച്ചാ... എന്ന് ചിന്തിക്കാൻ
തുടങ്ങീട്ട് കുറച്ചായിരുന്നു.....
അപ്പോഴാണ് നേർക്ക് നേർ ഏറ്റുമുട്ടാൻ ഇങ്ങനെ ഒരു അവസരം ഒത്തത്. അത്
പ്രയോചനപ്പെടുത്താതിരിക്കരുതല്ലോ......
നിലാവെളിച്ചത്തിൽ പാടം മൊത്തമായി ഞാൻ ഒന്ന് വിലയിരുത്തി. ഉഴുതുമറിച്ച് നല്ല വൃത്തിയായി വരമ്പ് കെട്ടിയിട്ടിരിക്കുന്നു.....
വരമ്പിലൂടെ നേരെ കുറേ നടന്ന്, പിന്നെ വലത്തോട്ട് തിരിഞ്ഞ് വീണ്ടും കുറേ നടന്നാൽ ജാൻസിചേച്ചിയുടെ വീടിന് പുറകുവശം എത്താം..
പക്ഷേ, വരമ്പ് ഒഴിവാക്കി പാടം
മുറിച്ചുകടന്നാൽ ഇതിന്റെ പകുതി സമയം മതി എന്നതിനാൽ ഞാൻ ആ വഴി തീർച്ചപ്പെടുത്തി....
റോഡിനെയും വയലിനെയും ബന്ധിപ്പിക്കുന്ന കൊച്ചു കരിങ്കൽഭിത്തിയിൽ കയറിനിന്ന്,
മൊബൈൽ ഫോണിൽ നിന്നുമുള്ള അല്പ പ്രകാശത്തിന്റെ സഹായത്താൽ ഇഴജന്തുക്കൾ ഒന്നും സമീപത്തില്ലെന്ന് ഉറപ്പുവരുത്തി, ഞാൻ പാടത്തേക്കിറങ്ങി... .
വളരെ അടുത്തദിവസങ്ങളിലാണ് പാടം ഉഴുതിരിക്കുന്നത്. മണ്ണെല്ലാം ഇളകിക്കിടക്കുന്നു...
കൂട്ടിന് ചെറിയ നിലാവെളിച്ചമുണ്ട്.. ഞാൻ ഓരോ
കാൽവെപ്പും വളരെ ശ്രദ്ധാപൂർവ്വമാണ് നടത്തുന്നത്.....
എന്നിട്ടും ഒരുപാടിടങ്ങളിൽ കാൽ ചെളിയിൽ പൂഴ്ന്നു... അവ വലിച്ചെടുക്കുവാനുള്ള ശ്രമത്തിനിടയിൽ ഞാൻ
ചെളിവെള്ളത്തിൽ കുളിക്കുകയും ചെയ്തു....
“എന്തായി?" പാടം
💬 Comments
View all comments