Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]
പുഞ്ചിരിയും അല്പയുസ് ആയിരുന്നു
ശര വേഗത്തിൽ പാഞ്ഞു വന്ന അമ്മ അവന്റെ മുഖം ചേർത്ത് അടിച്ചു
അമ്മയെയും പെങ്ങളെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാതെ ആയോടാ മഹാ പാപി......
ചുറ്റും കൂടി നില്കുന്നവരുടെ മുഖത്തു തെളിഞ്ഞ പുച്ഛം അതിനിടയിൽ തന്റെ മുഖത്തു അടിയേറ്റത് കണ്ടു കണ്ണടച്ച് മുഖം തിരിച്ചു നിന്നത് ആൻസി അമ്മച്ചി മാത്രം. ഏതു സാഹചര്യത്തിൽ ആയാലും തന്റെ മേൽ ഒരു പൊടി വീണാൽ ആ മനസിന് താങ്ങാൻ കഴിയില്ല എന്നുള്ളത് അവന്റെ ഉള്ളിൽ ആ അവസ്ഥയിലും കുളിരേകി.
പക്ഷെ അമ്മ... സങ്കടവും സാഹചര്യവുമെല്ലാം ദേഷ്യമെന്ന വികാരമായി മാറിയ ആ അമ്മ മനസ് തന്റെ മകനെ കൊല്ലാനുള്ള ദേഷ്യത്തിൽ മാറി മാറി അവനെ അടിച്ചു കൊണ്ടേയിരുന്നു.
കാര്യ കാരണങ്ങൾ എന്തെന്ന് പോലും തിരക്കാൻ തന്റെ പെറ്റ അമ്മ പോലും തയ്യാറാവതത്തിൽ മറ്റുള്ളവരുടെ ആക്രോശങ്ങളും പരിഹാസങ്ങളുമെല്ലാം അവനു മുന്നിൽ ഒന്നുമല്ലാതെ ആയി തീർന്നു.
മനസ്സിൽ കാര മുള്ളു കുത്തിയിറങ്ങുന്ന വേദനയിലും അവൻ അനങ്ങാതെ തന്നെ നിന്നു. അടിയേറ്റ് അവന്റെ ചുണ്ട് മുറിഞ്ഞു ചോര ഇറ്റി വീണു. കണ്ണിൽ നിന്നും ഒരുകി ഇറങ്ങിയ കണ്ണുനീരിനു പോലും അതെ ചോരയുടെ നിറം ആയിരുന്നു.
അമ്മയും മകനും കൂടി തല്ലുവോ കൊല്ലുവോ എന്താന്ന് വച്ച ആയിക്കോ. പക്ഷെ ഇവിടെ ഇപ്പൊ പറഞ്ഞ കാര്യത്തിന്റെ തീരുമാനം എന്താണ്.. പറഞ്ഞത് പോലെ ചെയ്യുവല്ലേ... സമ്മതം ആണല്ലോ....
കൂടെ കൂടിയിരുന്നതിൽ ആരോ അമ്മയോട് ചോദിച്ച ചോദ്യം
സമ്മതം.......
തന്റെ കാൽകീഴിൽ തളർന്നിരുന്നു വിതുമ്പി കരയുന്ന അമ്മയ്ക്കോ ആൻസി അമ്മച്ചിയ്ക്കോ മറ്റൊരു മാർഗവും ഇല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം.
💬 Comments
View all comments