Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]
അത് ഏറ്റു വാങ്ങി.
.......,.
അടിമാലി കഴിഞ്ഞു കാർ ഇടുക്കി ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു.
ആൻസി അമ്മച്ചി ഡ്രൈവിംഗ് സീറ്റിലും മുന്നിൽ അമ്മയും പിന്നിൽ ഹിരണും അവൻ താലി കെട്ടിയ പെണ്ണും.
എല്ലാവരുടെയും മനസ്സുകൾ കലങ്ങി മറിഞ്ഞിരിക്കുന്നു. മിഴികൾ നിറഞ്ഞു ഒഴുകുന്നു.
നിന്റെ കൂടെ ഒരു വീട്ടിൽ തനിച്ചു കഴിയാൻ ഭയം ആണെന്ന് അമ്മ പറഞ്ഞ വാക്കുകൾ
റിൻസി മാത്രമല്ല ആൻസിയും ഇവിടെ ഉള്ളതാണ് അത് കൊണ്ട് എന്റെ വീട്ടിൽ വരരുത് എന്ന് പപ്പാ പറഞ്ഞ വാക്കുകൾ.
കൂട്ടം കൂടി നിന്നവർ പറഞ്ഞുണ്ടാക്കിയ കഥകൾ.
വെള്ളമടിച്ചു പെണ്ണിനെ പീഡിപ്പിക്കാൻ ശ്രെമിച്ചതാണ്....
അല്ല അവൾ വിളിച്ചു കയറ്റിയതാണ്..
ഏയ് ഇവര് പണ്ടേ ഇഷ്ടത്തിൽ ആയിരുന്നു..
അല്ല.... ഇവര് ലിവിങ് ടുഗെതർ ആയിരുന്നു...
കല്യാണത്തിന് മുന്നെ ഒന്ന് കൂടി കൂടാൻ വന്നതാ അവൻ..
ഈ പെണ്ണ് രണ്ടു വട്ടം ഗർഭിണി ആയതാ ഇവൻ കാരണം....
അങ്ങനെ വായ്മൊഴികളും ഇല്ല കഥകളും ഒക്കെ നിറഞ്ഞടിയ ദിവസം.
ഹിരൺ ഒരു വേള അവളുടെ മുഖത്തേയ്ക്ക് പാളി നോക്കി.
എങ്ങലടിച്ചു കൊണ്ട് വിതുമ്പി കരയുന്നു.
ആരാണിവൾ എന്തിനാണ് എന്റെ ജീവിതത്തിലേക്ക് ഇരുട്ട് മൂടി കൊണ്ട് കടന്നു വന്നത്. ഒന്നുറപ്പാണ് ജീവിതത്തിൽ താൻ ആദ്യമായി ഇവളെ കണ്ടത് കതിർമണ്ഡപത്തിൽ വച്ചാണ്. എന്നിട്ടും എന്തിനു ഇവൾ മറ്റുള്ളവർ പറഞ്ഞത് അംഗീകരിച്ചു.....
ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവൾ അവന്റെ മനസ്സിൽ തീ കനൽ എരിയിച്ചു....
...
.....
........
.............
ഒരു സിനിമ കഥ വിവരിക്കും പോലെ ഹിരൺ നടന്നതെല്ലാം ബിൻസിയോട് പറഞ്ഞു. റിൻസിയുടെയും അനീറ്റയുടെയും കാര്യങ്ങൾ
💬 Comments
View all comments