Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]
ചോദിച്ചത്
നിനക്ക് എന്താ അവളോട് ഒന്ന് സംസാരിച്ചാൽ.....
എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടു......
അതിന്റെ കാരണം ആണ് ചോദിച്ചത്.......
കാരണം നിനക്ക് അറിയില്ലേ........
ഇല്ല അറിയില്ല അറിയാത്തതു കൊണ്ട് തന്നെയാ ചോദിച്ചത്...കഴിഞ്ഞ അഞ്ച് വർഷം ആയി നമ്മൾ എല്ലാവരും തമ്മിൽ പരിചയപ്പെട്ടിട്ടു. അതിൽ നീ ഒരാളോട് മാത്രം എന്തിനാ ഇങ്ങനെ വെറുപ്പ് കാണിക്കുന്നത്.
തോമയുടെ ശബ്ദം ഉയർന്നു. ഹിരൺ തോമയുടെ മുഖത്തു നിന്നും പുച്ഛത്തോടെ നോട്ടം മാറ്റി
ഹും 😏.....
നിന്നോട് സംസാരിക്കാൻ വരുമ്പോളൊക്കെ നീ അവളെ ആട്ടി ഓടിക്കുവല്ലെ......
ആ ആട്ടും.. എനിക്ക് ഇഷ്ടം അല്ല അവളെ......
നീ ഇഷ്ടപ്പെടേണ്ട.നിന്നോട് ഇഷ്ടപ്പെടാൻ ആരെങ്കിലും പറഞ്ഞു..അല്ലേലും അവളെ പറഞ്ഞാൽ മതിയല്ലോ. എത്ര അവഗണിച്ചാലും നിന്നോട് ഒന്ന് മിണ്ടാൻ ഇങ്ങനെ പട്ടിയെ പോലെ പിന്നാലെ നടക്കുന്നതിനു.......
തോമസൻ ദേഷ്യത്തിൽ തന്നെ തുടർന്നു..
ഞാനടക്കം എല്ലാവരും പറഞ്ഞിട്ടുണ്ട് അവൾക്കു നിന്നോട് പ്രണയം ആണെന്ന്.. അതിന്റെ പേരിൽ ഒത്തിരി കഥകളും ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . പക്ഷെ ഒരിക്കലെങ്കിലും അവൾ നിന്നോട് പറഞ്ഞിട്ടുണ്ടോ അവൾക്കു നിന്നോട് പ്രണയം ആണെന്ന്. ഇല്ലല്ലോ പിന്നെ അവൾ പറയാത്ത കാര്യത്തിന് എന്തിനാ നീ അവളെ ഇങ്ങനെ അവഗണിക്കുന്നത്...
തോംസന്റെ ചോദ്യങ്ങൾ ഹിരണിന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി അലയടിച്ചു.
ശെരിയാണ് ഒരിക്കൽ പോലും അവൾ പറഞ്ഞിട്ടില്ല പ്രണയം ആണെന്ന്. മറ്റുള്ളവർ പറഞ്ഞപ്പോ താനായിട്ട് ചോദിക്കാനും പോയില്ല.
കഴിഞ്ഞ 4 വർഷം എങ്ങനെ ഒക്കെ അവഗണിക്കാമോ അങ്ങനെയൊക്കെ താൻ അവളെ അവഗണിച്ചു. ഒന്നും സംസാരിക്കാതെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ.. എന്തിനായിരുന്നു.. ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി
💬 Comments
View all comments