Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
ആവും.... ചിലപ്പോ എന്റെ തോന്നൽ ആയിരിക്കും... ആ തോന്നൽ വച്ചു കൊണ്ട് തന്നെ പറയുന്നത് ആണെന്ന് കൂട്ടിക്കോ.. നീ എന്തിൽ നിന്നൊക്കെയോ ഒളിച്ചോടാൻ നോക്കുന്ന പോലെ എനിക്ക് തോന്നി.. കാരണം നീ ഇങ്ങനെ ഒന്നും അല്ലായിരുന്നു.. പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നു എന്റെ മുന്നിൽ കാണിക്കാൻ വല്ലാതെ കഷ്ടപെടുന്നുണ്ട്നീ...
മനസ്സിൽ ഒതുക്കി വയ്ക്കാതെ എന്തെങ്കിലും ഉണ്ടെങ്കിൽ പറ്റുന്ന ആരോടെങ്കിലും ഒന്ന് മനസ് തുറക്കുന്നത് നന്നായിരിക്കും....
ഇല്ല അണ്ണാ... അങ്ങനെ പറയത്തക്ക പ്രശ്നം ഒന്നുവില്ല... ഞാൻ ഓക്കേ ആണ്....
എന്നാ ശെരിയെടാ കാണാം...
ഹിരണിനോട് യാത്ര പറഞ്ഞു ബൈജു പോയി..
എങ്ങനെ ഒക്കെ നോർമൽ ആവാൻ ശ്രമിച്ചിട്ടും മറ്റുള്ളവർക്ക് മനസ്സിലാവുന്നുണ്ട്.. ബൈജു അണ്ണന് മനസിലായി എങ്കിൽ രാജീവ് സാർ എന്തായാലും പൊക്കും.. മിസ്സ് കൂടെ ഉണ്ടേ തീർന്നു.. അന്ന് കൂടെ പിറപ്പിന്റെ സ്ഥാനം ഏറ്റെടുത്തത് മുതൽ തങ്ങളുടെ സകല ഉടായിപ്പുകളും പൊക്കിയത് മിസ്സ് ആണ്.. അത് രാജീവ് സാറിനോട് പറഞ്ഞു വഴക്ക് കേൾപിക്കുക പുള്ളിക്കാരിക്ക് ഒരു ഹരം ആയിരുന്നു..
ഹിരൺ ഫോൺ ക്യാമറ ഓൺ ആക്കി ഫേസ് ഒന്ന് കൂടെ നോർമൽ ആക്കി...
ദാ വീണ്ടും വരുന്നു അനീറ്റയുടെ കാൾ....
ഹിരൺ കാൾ എടുക്കാതെ ഫോൺ തിരികെ പോക്കറ്റിൽ വച്ചു ഹോസ്റ്റലിലേക്ക് വേഗത്തിൽ നടന്നു...
ഹോസ്റ്റലിൽ വാർഡ്ന്റെ മുറിയുടെ പുറത്തു നിന്നും രാജീവ് സാറിനെ വിളിച്ചു....
പരിധിക്കു പുറത്തു.... പണി പാളിയോ....
വീണ്ടും വീണ്ടും ശ്രെമിച്ചപ്പോളും അത് തന്നെ അവസ്ഥ.....
നിവർത്തി ഇല്ലാതെ അവൻ മിസ്സിന്റെ ഫോണിലും വിളിച്ചു നോക്കി. അപ്പോളും അത് തന്നെ അവസ്ഥ.....
പിന്നെ വാർഡ്ന്റെ റൂമിന്റെ ബെൽ അമർത്തുക അല്ലാതെ മറ്റു മാർഗം ഇല്ലായിരുന്നു....
അൽപ സമയം കഴിഞ്ഞതും ഒരാൾ പുറത്തേക്കു വന്നു. രാജീവ് സാർ അല്ല....
പക്ഷെ അവസാന വർഷം ആളെ കണ്ടിട്ടുണ്ട്...
ആരാ... ആരെ കാണാനാ ഈ സമയത്തു.. വിസിറ്റിംഗ് ടൈമും എൻട്രി ടൈമും ഒക്കെ കഴിഞ്ഞു....കോളേജ് ഗേറ്റു അടയ്ക്കാറായി...
രാജീവ് സാറ്.... സാറ് ഇല്ലേ.....
സാറ് സ്ഥലത്തില്ല..... ഔട്ട് ഓഫ് സ്റ്റേഷൻ ആണ്.....എന്താ കാര്യം....
ഞാൻ ലാസ്റ്റ് ബാച്ച് ഫിലോസഫി സ്റ്റുഡന്റസ്
💬 Comments
View all comments