0%

Chapter Title : ♥️അവിരാമം♥️ 8 [കർണ്ണൻ]

Author : kkstories Read All Parts 1.4K

ഉണ്ടാക്കി.....

കയ്യാങ്കളിയിൽ എത്തിയ ആ വഴക്കിൽ ആന്റണിയെ കുത്താൻ ശ്രെമിച്ച ജോണിക്കുട്ടിക്ക് പിഴച്ചു.....

കുത്തു മാറി കൊണ്ട മത്തായി മരിച്ചു....

ജോണിക്കുട്ടിയെ പോലീസ് ജയിലിലും അടച്ചു..

.

പക്ഷെ അത് കൊണ്ട് ഒന്നും തീർന്നില്ല..

സ്വത്തിനു വേണ്ടി ജോണിക്കുട്ടിയുടെ മകൻ സാമൂവൽ പ്രതികരവുമായി ഇറങ്ങി....

വിദഗ്ധമായി ആസൂത്രണം ചെയ്ത വാഹന അപകടം.. അതിലൂടെ ആന്റണിയും അയാളുടെ ഭാര്യയും ഇല്ലാതെ ആയി....

സിനിമ കഥകളിൽ നായകനെ പോലെ തന്നെ ആന്റണി ബാക്കി വച്ചിട്ട് പോയ എല്ലാ ഉത്തരവാദിത്വങ്ങളും അലക്സ്‌ ഏറ്റെടുത്തു...

ആന്റണിയേക്കാൾ എന്ത് കൊണ്ടും ഒരു പടി മുന്നിൽ ആയിരുന്ന അലക്സും.....

ആന്റണി കാണിച്ചു കൊടുത്ത വഴിയിലൂടെ തന്നെ അലക്സ് കൊഴുവള്ളിയെ നയിച്ചു.....

കൈ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ അലക്സ് ചുരുങ്ങിയ കാലം കൊണ്ട് കൊഴുവള്ളിയുടെ സമ്പത്തിനെ പതിന്മടങ്ങു വർദ്ധിപ്പിച്ചു.....

അലക്സും കുടുംബവും ഇല്ലാതെ ആയാൽ മാത്രമേ കൊഴുവള്ളി എന്ന സാമ്രാജ്യം കൈയിൽ വന്നു ചേരൂ എന്ന് മനസ്സിലാക്കിയ സാമൂവൽ വീണ്ടും ആ പഴയ വേഷം എടുത്തണിഞ്ഞു.....

അലക്സിന്റെയും കുടുംബത്തിന്റെയും മരണത്തിനു കാരണമായ ആന്റണിയും ഭാര്യയും എങ്ങനെ മരണപെട്ടോ അതിന് സമാനമായ അപകടം വരുന്നത് വരെ കൊഴുവള്ളിയിലെ രാജാവ് തന്നെ ആയിരുന്നു അലക്സ്.....

അന്ന് അലക്സിനെ ആണ് ദൈവം ബാക്കി വച്ചത് എങ്കിൽ ഇന്ന് അന്ന മോളെ ദൈവം തനിച്ചു ആക്കി.......

പപ്പയുടെയും മമ്മിയുടെയും അനിയന്റെയും ജീവനെടുത്ത ആ അപകടത്തിൽ നിന്നും തലനാരിഴ കൊണ്ട് ജീവൻ തിരിച്ചു കിട്ടി എങ്കിലും അന്ന മോളുടെ മനോനില തെറ്റി പോയി.....

ഒരു മുഴു ഭ്രാന്തിയെ പോലെ അവൾ ഇവിടെ മൊത്തം അലറി

💬 Comments

View all comments