0%

Chapter Title : അയലത്തെ മാലാഖ [ടിന്റുമോൻ]

Author : tintumon Read All Parts 1.6K

ചോദിച്ചു...

അതെന്റെ ഭർത്താവ് അല്ല..  അതും പറഞ്ഞവൾ റൂമിൽ നിന്ന് ഇറങ്ങി പോയി..

രാജിന് ഒന്നും മനസ്സിലായില്ല.. അവളോട്‌ ചോദിക്കാനും നിന്നില്ല.. അവൻ വീട്ടിലേക്ക് പതുക്കെ നടന്നു.. വേദന അസ്സഹനീയമായിരുന്നു.. പക്ഷെ അവനത് കാര്യമാക്കിയില്ല..

അന്നത്തെ ദിവസം വർക്ഷോപ്പിൽ ഇരുന്നപ്പോഴാണ് അവനെ കാണാനായി ഒരാൾ വന്നത്.. അത് അലീസിന്റെ ഭർത്താവ് ആയിരുന്നു..

രാജ് കുറച്ച് സംസാരിക്കണം..

സാർ അത്...

ഒന്നും പറയണ്ട.. വരൂ.. അയാൾ കാറിലേക്ക് കയറി.. അവനും കയറി.. വണ്ടി ഓടിക്കൊണ്ടിരിക്കെ രണ്ട് പേരും ഒരക്ഷരം പോലും മിണ്ടീല്ല.. വണ്ടി ഒരു വീടിനു മുന്നിൽ നിന്നു.. അയാൾ ഇറങ്ങി.. അവനും ഇറങ്ങി.. അവനെ അകത്തേക്ക് കയറ്റി. അയാൾ കതക് അടച്ചു..

എന്തോ പണിയാണ് ആലീസ് എല്ലാം പറഞ്ഞിട്ടുണ്ടാകും.. തല്ലി കൊല്ലാൻ ആയിരിക്കും കൊണ്ടു വന്നത് എന്നൊക്കെ അവന് തോന്നി..

അവനവിടെ കിടന്ന സോഫയിൽ ഇരുന്നു.. അവിടേക്ക് ഒരു സ്ത്രീ വന്നു.. അവൻ നേരെ നോക്കിയപ്പോഴാണ് മനസ്സിലായത് ഫാത്തിമ ആയിരുന്നു അത്.. അലീസിന്റെ കൂട്ടുകാരി..

അവളെ കണ്ടതും അവന് എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല..

അവളവന് കുടിക്കാനായി ചായ കൊടുത്തു..

രാജിന് എന്താ നടക്കുന്നതെന്ന് മനസ്സിലായില്ല അല്ലേ.. എനിക്ക്‌ കുറച്ച് പറയാനുണ്ട് അത് മൊത്തവും കേൾക്കണം അതിനാണ് ഇക്കാ നിന്നെ ഇങ്ങോട്ട് കൊണ്ടു വന്നത്..

ഇക്കാ??

മ്മ്മ്.. ആലീസിന്റെ ഇച്ചായൻ എന്റെ ഇക്കാ.. നല്ല സംശയം വരുന്നുണ്ടല്ലേ.. ഞാൻ പറയാം കഥ പറയാൻ ആണെങ്കിൽ കുറെ വർഷം പിന്നോട്ട് പോകണം..

ഫാത്തിമ കഥ പറഞ്ഞു തുടങ്ങി...

കോളേജിൽ പഠിക്കാൻ എത്തിയപ്പോഴാണ്.. ഞാനും അലീസും പരിചയപ്പെടുന്നത്.. ഞങ്ങൾ ഹോസ്റ്റലിലും ഒരുമിച്ചായിരുന്നു..

💬 Comments

View all comments