Chapter Title : അയൽക്കാരി ജിഷ ചേച്ചി 14 [Manu]
തന്നെ എല്ലാത്തിലും ക്ലിപിട്ട് വച്ചു. അങ്ങനെ ബക്കറ്റ് എടുത്ത് താഴേക്ക് വന്നതും ബൈക്കിൻ്റെ ശബ്ദം കേട്ടു. ഷീബ ഓടി ചെന്നു വാതിലു തുറന്നു. നനഞ്ഞ് കുളിച്ച് വണ്ടിന്ന് ഇറങ്ങുന്ന ഷെഫീക്ക്.
ഷെഫീക്ക്: ആൻ്റി... എല്ലാം നനഞ്ഞ് പണ്ടാരടങ്ങി...
ഷീബ: അയ്യയ്യയ്യേ... നിന്നോട് ഞാൻ പറഞ്ഞതല്ലേ പൊട്ടാ കുറച്ച് നേരത്തെ ഇറങ്ങാൻ... പറഞ്ഞ കേക്കില്ല.. വേഗം കേറി വാടാ...
ഷെഫീക്ക്: നേരത്തെ തന്നെയാ ഇറങ്ങിയേ.. ഇറങ്ങുമ്പോ മഴയിലായിരുന്നു... പിന്നെയാ പണി കിട്ടിയേ...
ഷീബ:നിനക്ക് എവിടേങ്കിലും കേറി നിന്നുണ്ടായിരുന്നോ..
ഷെഫീക്ക്: ഒരു കടയിൽ കേറി നിന്നതാ.. കുറച്ച് ചോർന്നപ്പോ മെല്ലെ ഇറങ്ങിയതാ.. അങ്ങൊക്കെ നല്ല കിടിലം കാറ്റും മഴയാ..
ഷീബ: ആ മതി വാചകം അടിച്ചത്... ഇങ്ങ് കേറി വാ.. നനഞ്ഞ് പനി പിടിക്കും...
ഷെഫീക്: ആൻ്റി ഞാൻ ഒട്ടാകെ ഒലിക്കുന്നുണ്ട്.. അകത്തെല്ലാം ഉറ്റും..
ഷീബ: എന്നാ ഇതിലുടെ പിന്നാമ്പുറത്തേക്ക് വാ....
ഷെഫീക്ക്: ആ... ഇതാ ബാഗ് പിടിക്ക്... എൻ്റെ ബുക്കും ഡ്രസും എല്ലാം ചിലപ്പോ നനഞ്ഞു കാണും...
ഷീബ:അതൊക്കെ ഞാനെടുത്ത് പുറത്തിട്ടോളം... നീ അതിലൂടെ വാ..
ഷെഫീക്ക്: ആ...
ഷീബയുടെ കൈയിൽ ബാഗും കൊടുത്ത് അവൻ പിന്നാമ്പുറത്തേക്ക് ഓടി.ഷീബ ബാഗും എടുത്ത് മുന്നിലത്തെ വാതിലും അടച്ച് ഹാളിലേക്ക് ചെന്നു. ബാഗ് തുറന്ന് ബുക്കും ഡ്രസും പിന്നെ ഒരു കവറും എടുത്ത് പുറത്തിട്ടു. ബാഗ് നന്നായി നനഞ്ഞെങ്കിലും ഉള്ളിലുള്ളതൊന്നും നനഞ്ഞിട്ടില്ല. കവറിൽ അവൻ പറഞ്ഞതു പോലെ പൊറോട്ടയും ചിക്കനും ആയിരിക്കാം. ഷീബ ഒരു തോർത്തും എടുത്ത് അടുക്കള വരാന്തയിലേക്ക് ചെന്നു. ഗ്രിൽസിൻ്റെ ഡോറിൽ ചാരി നിന്ന് ഷെഫീക്ക് കാറ്റും മഴയും
💬 Comments
View all comments