Chapter Title : അയൽപ്പക്കത്തെ ലീല ആന്റി 2 [MIghty രാജു.🔥]
നിമിഷം.
പെട്ടെന്നൊരു കുടച്ചിലോടെ അവൾ അവന്റെ കയ്യിൽ നിന്ന് വഴുതിമാറി, അവനഭിമുഖമായി തിരിഞ്ഞുനിന്നു. അവളുടെ മുഖം വിളറിയിരുന്നു. കണ്ണുകൾ ചുവന്നുട്ടുണ്ടോ എന്ന് അവൻ സംശയിച്ചു. അതിൽ ദേഷ്യമായിരുന്നോ, സങ്കടമായിരുന്നോ, അതോ ഭയമായിരുന്നോ എന്ന് അവന് തിരിച്ചറിയാനായില്ല.
"എന്താ മനു ഇത്?" ഗൗരവം നിറഞ്ഞ, വിറയലുള്ള ശബ്ദത്തിൽ അവൾ ചോദിച്ചു.
ചേച്ചി ഞാൻ പെട്ടന്നു അത് ..,എനിക്ക് -മനുവിന് വാക്കുകൾ കിട്ടിയില്ല
നിനക്കു? - ലീലയുടെ ശബ്ദം താഴ്ന്നിരുന്നു.
ഒരു മറുപടിക്ക് കാത്തുനിൽക്കാതെ അവൾ തിരിഞ്ഞ് വേഗത്തിൽ അടുക്കളയിൽ നിന്ന് ലിവിംഗ് റൂമിലേക്ക് നടന്നുപോയി.
മനു എന്തു ചെയ്യണമെന്നറിയാതെ തരിച്ചുനിന്നുപോയി. അവന്റെ വിരൽത്തുമ്പിൽ അപ്പോഴും അവളുടെ വയറിലെ ചൂട് ബാക്കിയുണ്ടായിരുന്നു. തൊട്ടുമുന്നിൽ, സ്റ്റൗവിൽ ചായ തിളച്ചുപൊങ്ങുന്നു. അതിൽ നിന്നുയരുന്ന നീരാവി, അവിടെയാകെ എന്തോ ഒന്ന് ചൂടുപിടിച്ചിരിക്കുന്നു എന്ന് വിളിച്ചുപറയുന്നതുപോലെ അവനു തോന്നി.
അവൻ പതിയെ ഹാളിലേക്ക് നടന്നു.
അവൾ കരയുകയായിരിക്കുമെന്നാണ് അവൻ ഭയന്നത്. പക്ഷെ അല്ല. സോഫയുടെ ഒരറ്റത്ത്, പുറത്തേക്ക് നോക്കാതെ, നിലത്തേക്ക് കണ്ണുംനട്ട് ആഴത്തിലുള്ള എന്തോ ചിന്തയിലായിരുന്നു ലീലച്ചേച്ചി. ആ ഇരിപ്പ് കണ്ടപ്പോൾ മനുവിന്റെ നെഞ്ചിൽ ഒരു ഭാരം കയറി.
അവൻ ശബ്ദമുണ്ടാക്കാതെ അവളുടെ മുന്നിൽ വന്നു നിന്നു. അവൾ തലയുയർത്തിയില്ല.
"ചേച്ചീ..." അവന്റെ ശബ്ദം നേർത്തിരുന്നു. "ചേച്ചീ ഞാൻ... എന്നോട് എന്തെങ്കിലും പറ പ്ലീസ്. സോറി."
അവന്റെ ശബ്ദം കേട്ട് അവൾ പതിയെ തലയുയർത്തി. അവളുടെ കണ്ണുകൾ നേരെ അവന്റെ കണ്ണുകളിലേക്ക് തറച്ചു. ഒരു നിമിഷം അവളൊന്നും സംസാരിച്ചില്ല. ആ നോട്ടത്തിന്റെ ആഴത്തിൽ മുങ്ങിപ്പോയ മനുവിന്, അവളുടെ കണ്ണുകളിൽ നോക്കിനിൽക്കാൻ പ്രയാസം തോന്നി. അവൻ അറിയാതെ നോട്ടം താഴ്ത്തി.
"മോനേ... ഞാൻ ഇത്..." അവൾക്ക് വാക്കുകൾ കിട്ടാത്തതുപോലെ ആ വാചകം അവൾ പാതിവഴിയിൽ നിർത്തി. പിന്നെ സോഫയിൽ നിന്നെഴുന്നേറ്റു നിന്നു.
അവൾ എഴുന്നേറ്റു നിന്നപ്പോൾ, എന്തോ ഒരുൾപ്രേരണയിൽ മനു അവൾക്കടുത്തേക്ക് ഒരു ചുവടുവെച്ച്, അവളുടെ വലതുകൈപ്പത്തി മെല്ലെ കോരിയെടുത്തു. അവൻ മാപ്പ് ചോദിക്കുന്നതുപോലെ അവളുടെ കൈപ്പത്തി തന്റെ രണ്ടുകൈകൾക്കുള്ളിലാക്കി. അവളുടെ കയ്യിന്റെ മാർദ്ദവവും ചൂടും വീണ്ടും അറിഞ്ഞപ്പോൾ അവന്റെയുള്ളിൽ ഒരു വിറയൽ പാഞ്ഞുപോയി.
ആ സ്പർശനത്തിൽ അവൾ
💬 Comments
View all comments