Chapter Title : അയൽപ്പക്കത്തെ ലീല ആന്റി 3 [MIghty രാജു.🔥]
ഹാളിൽ നിന്ന് ജോയിച്ചേട്ടന്റെ നേർത്ത ചുമ കേട്ടത്. അദ്ദേഹം സിറ്റൗട്ടിൽ നിന്ന് എഴുന്നേറ്റ് അകത്തേക്ക് വന്നിരിക്കുന്നു.
അവൾ പെട്ടെന്ന് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നു. അവൾ വേഗം മനുവിന് ഒരു മെസ്സേജ് അയച്ചു.
Leela: ചേട്ടൻ അകത്തേക്ക് വന്നു.
Leela: ഗുഡ് നൈറ്റ്.
അവൾ ഫോണിലെ ഡാറ്റ ഓഫ് ചെയ്ത് ഒരുവശത്തേക്ക്(ഭിത്തിയുടെ) ചരിഞ്ഞു കിടന്നു.
മനു അവളുടെ പാട്ടിൽ ലയിച്ചിരിക്കുമ്പോഴാണ് ആ രണ്ടു മെസ്സേജുകൾ വന്നത്. അതവനെ ചെറുതായി നിരാശനാക്കിയെങ്കിലും, അവനത് മനസ്സിലാക്കാമായിരുന്നു. അവൻ ആ വോയിസ് നോട്ട് ഒന്നുകൂടി പ്ലേ ചെയ്തു.
അവന്റെ മനസ്സിൽ ഇപ്പോൾ ഭയമായിരുന്നില്ല, മറിച്ച് സ്നേഹവും ഒരുതരം ഉടമസ്ഥതാബോധവുമായിരുന്നു. ഇത്രയും കാലം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് വെറും രഹസ്യ സംഭാഷണങ്ങളായിരുന്നെങ്കിൽ, ഈ പാട്ടോടുകൂടി അതൊരു ആത്മബന്ധമായി മാറിയിരിക്കുന്നു എന്ന് അവനറിഞ്ഞു. അവൾ അവന്റേതാണ്. അവളുടെ ശബ്ദം, അവളുടെ ചിരി, അവളുടെ കരുതൽ... എല്ലാം.
ശലഭമായ് പറന്നൊരാൾ അരികിൽ ചേരും...
പതിയെ ഞാൻ തൊടുന്നതും അവളോ മായും..
കൊള്ളാം- അവളുടെ പാട്ടും മനസ്സിലിട്ട് അവൻ ഉറക്കത്തിലേക്ക് വഴുതിവീണു.
💬 Comments
View all comments